മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതി പീഡനത്തിനിരയായി

 

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരിയായ യുവതിയെ യുവാവ് പീഡിപ്പിച്ചു. മുംബൈ-ചര്‍ച്ച്‌ഗേറ്റ് ലോക്കല്‍ ട്രെയിനില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ചാടിക്കയറിയ യുവാവാണ് പീഡിപ്പിച്ചത്. കമ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കാണ് യുവതി യാത്രചെയ്തത്.

രാത്രി 11 ന് ട്രെയിന്‍ ഗ്രാന്റ് റോഡ് സ്റ്റേഷനിലെത്തിയപ്പോഴാണ് യുവാവ് ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. മറൈന്‍ ലൈന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി പുറത്തിറങ്ങി. പിന്നീട് സ്റ്റേഷന്‍മാസ്റ്ററുടെ അടുത്തെത്തി പരാതിപ്പെട്ടു. സ്റ്റേഷന്‍മാസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: