രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുന്നു

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുന്നു. രൂപയുമായുള്ള വിവിധ കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ നാട്ടിലേക്ക് പരമാവധി പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രൂപയ്ക്കെതിരെ ഡോളര്‍, പൗണ്ട് , യൂറോ തുടങ്ങിയവയും ദിര്‍ഹം ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും രേഖപ്പെടുത്തിയത്. ഇന്നത്തെ വിവിധ കറന്‍സികളുടെ വിനിമയ നിരക്ക് യൂറോ 72.37 രൂപയും ബ്രിട്ടീഷ് പൗണ്ട് 101.58 രൂപയും യുഎസ് ഡോളര്‍ 64.99രൂപയുമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഘട്ടത്തില്‍ ദിര്‍ഹത്തിന്‍റെ വിനിമയ മൂല്യം 17.68 വരെയായി ഉയര്‍ന്നിരുന്നു. ഒരു കുവൈത്ത് ദിനാറിന്‍റെ വിനിമയ മൂല്യം 213.86 രൂപയിലെത്തിത്തി. ഒമാന്‍ റിയാലിന് 168 രൂപയും സൗദി റിയാലിന് പതിനേഴേകാല്‍ രൂപയിലും വിനിമയ നിരക്കെത്തി. വരും ദിവസങ്ങളില്‍ നിരക്കുകളില്‍ നേരിയ വര്‍ധനകൂടി ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

വിനിമയ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് നാട്ടിലേക്ക് കൂടുതല്‍ പണമയച്ച് ബാങ്ക് ലോണ്‍ അടക്കമുള്ള ബാധ്യതകള്‍ തീര്‍ക്കാനാണ് പ്രവാസികള്‍ ലക്ഷ്യമിടുന്നത്. ബാങ്കുകളില്‍ ലോണിന് അപേക്ഷിക്കുന്നുവരുടെ എണ്ണവും വര്‍ധിച്ചതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അതേസമയം രൂപയുടെ മൂല്യമിടിയുന്നത് നാട്ടില്‍ വിലക്കയറ്റത്തിനു വഴി വയ്ക്കുമെന്ന ആശങ്കകള്‍ പങ്കു വയ്ക്കുന്ന പ്രവാസികളുമുണ്ട്.

Share this news

Leave a Reply

%d bloggers like this: