ലീവിംഗ് സെര്‍ട്ട്: വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡിനായി അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്ന്

ഡബ്ലിന്‍: ലീവിംഗ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം സംബന്ധിച്ച് അപ്പീല്‍ നല്‍കണമെങ്കില്‍ സ്‌കൂളുകളില്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്ന്. ഗ്രേഡ് സംബന്ധിച്ച് അപ്പീല്‍ നല്‍കുന്നതിനും പരീക്ഷ പേപ്പര്‍ കാണുന്നതിന് സ്‌കൂളില്‍ അപേക്ഷ നല്‍കുന്നതിനുള്ള നടപടിയുടെ ആദ്യഘട്ടമാണ് ഇത്. പരീക്ഷ പേപ്പര്‍ കാണുന്നതിന് ഫീസി്ല്ല. എന്നാല്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഓരേ വിഷയത്തിനും 40 യൂറോ നല്‍കണം. ലീവിംഗ് സെര്‍ട്ട് അപ്ലൈഡ് സബ്ജക്ടിന് 15.50 യൂറോയും. പരീക്ഷ പേപ്പര്‍ ആഗസ്റ്റ് 28നും 29 നുമാണ് പരിശോധനയ്ക്ക് ലഭിക്കുന്നത്. State Examinations Commission സമര്‍പ്പിക്കാനുള്ള അപ്പീലുകള്‍ സെപ്റ്റംബര്‍ 2 നുമുമ്പ് സമര്‍പ്പിക്കണം.

ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് അപ്പീലിനുശേഷം മാറുകയാണെങ്കില്‍ അവരുടെ സ്ഥാനം Order of Merit ലിസ്റ്റില്‍ വ്യത്യാസപ്പെടുകയും പുതിയ പോയിന്റ് കാണുകയും ചെയ്യാം. പുതിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഉപരിപഠനത്തിന് ചേരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള ഓഫറും ലഭിക്കും.

കൂടാതെ cao.ie വെബ്‌സൈറ്റില്‍ ഇതുവരെ കോഴ്‌സുകളില്‍ എത്ര സീറ്റുകള്‍ fill ആയിട്ടുണ്ടെന്നറിയാനുള്ള സൗകര്യവും ഇന്നു മുതല്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 24 വൈകിട്ട് 5.15 വരെ CAO ഓഫറുകള്‍ സ്വീകരിക്കും. ചൊവ്വാഴ്ച ഉച്ചവരെ 52,028 വിദ്യാര്‍ത്ഥികളില്‍ 27,850 പേര്‍ ഓഫറുകള്‍ സ്വീകരിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: