വടക്കന്‍ കാശ്മീരില്‍ ഭീകരാക്രമണം; രണ്ടു മരണം

 
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൂഫി ആരാധനാലയത്തിനു സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു വികലാംഗനും പോലീസുകാരനും കൊല്ലപ്പെട്ടു. കാഷ്മീരിലെ സോപോറിലെ പോലീസ് പോസ്റ്റിനുനേര്‍ക്കായിരുന്നു ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടു തീവ്രവാദികള്‍ പോലീസ് പോസ്റ്റിനു നേര്‍ക്ക് വെടിവയ്പ് നടത്തുകയായിരുന്നു.

ആക്രമണത്തില്‍ ഒരു പോലീസ് ഗാര്‍ഡിനും സൂഫി ആരാധനാലയത്തിനു സമീപം വീല്‍ച്ചെയറില്‍ ഉണ്ടായിരുന്ന ഒരു ഭക്തനും വെടിയേറ്റു. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേമരിച്ചു. വെടിയേറ്റു വീണ പോലീസുകാരന്റെ റൈഫിളും സ്വന്തമാക്കിയാണു തീവ്രവാദികള്‍ രക്ഷപ്പെട്ടത്.

-എജെ-

Share this news

Leave a Reply

%d bloggers like this: