ടാക്‌സ് റീഫണ്ട് ചെയ്യാമെന്നറിയിച്ച് ഇമെയില്‍ കിട്ടിയോ? തട്ടിപ്പിനിരയാകും,ജാഗ്രത

 

ഡബ്ലിന്‍: വ്യാജ ഇമെയിലുകളുടെ തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി റവന്യൂ കമ്മീഷണര്‍. ടാക്‌സ് റീഫണ്ട് ചെയ്യാമെന്ന് പേരില്‍ വ്യാജമെയിലുകള്‍ വ്യാപകമാകുന്നുണ്ടെന്നും വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ആവശ്യപ്പെടുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും റവന്യൂ വകുപ്പ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

റവന്യൂ വകുപ്പ് ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ ഇമെയില്‍ വഴിയോ പോപ്പ് അപ് വിന്‍ഡോ വഴിയോ ആവശ്യപ്പെടാറില്ലെന്ന് അധികൃതര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്‍ നിന്നാണെന്നറിയിച്ച് ആര്‍ക്കെങ്കിലും ഇമെയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്തുകളയണമെന്നും ഇനി ആരെങ്കിലും ടാക്‌സ് റീഫണ്ട് ചെയ്ത് കിട്ടുന്നതിന് കാത്തിരിക്കുന്നുണ്ടെങ്കില്‍ അവര്‍ ലോക്കല്‍ റവന്യൂ ഓഫീസില്‍ പോയി അപേക്ഷയുടെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

മെയിലുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് വ്യക്തിഗത വിവരങ്ങളോ അക്കൗണ്ട് വിവരങ്ങളോ നല്‍കിയിട്ടുള്ളവരുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കുമായോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വേേു://ംംം.ൃല്‌ലിൗല.ശല/ലി/ലെരൗൃശ്യേ.വാേഹ

Share this news

Leave a Reply

%d bloggers like this: