‘സംഗക്കാരയെ ബ്രിട്ടനിലെ ഹൈകമ്മീഷണര്‍ ആക്കാം’

 

കൊളംബോ: വിരമിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയെ ബ്രിട്ടനിലെ ഹൈക്കമ്മിഷണറാക്കാമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ വാഗ്ദാനം. ശ്രീലങ്കല്‍ ക്രിക്കറ്റിനു നല്‍കിയിരിക്കുന്ന സംഭാവനകള്‍ക്കുള്ള ബഹുമതിയായാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. 15 വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 8000, 9000, 10000, 11000, 12000 എന്നിവ വേഗത്തില്‍ മറികടന്നത് സംഗക്കാര മാത്രമാണ്. ഒപ്പം 11 ഡബിള്‍ സെഞ്ചുറിയുമായി ബ്രാഡ്മാന്റെ തൊട്ടുപുറകില്‍ നില്‍ക്കുന്നതും സംഗക്കാരയാണ്.

134 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള സംഗക്കാരയ്ക്ക് 38 സെഞ്ചുറികളും 11 ഇരട്ട സെഞ്ചുറികളും ഉള്‍പ്പെടെ 12,400 റണ്‍സ് സ്വന്തമായുണ്ട്. 404 ഏകദിനങ്ങളില്‍ നിന്ന് 14,234 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: