ഒരാഴ്ചയിലേറെയായി വെള്ളമില്ല:സെന്‍ട്രല്‍ ഡബ്ലിന്‍ അപാര്‍ട്‌മെന്റിലെ താമസക്കാര്‍ ദുരിതത്തില്‍

 

ഡബ്ലിന്‍: ഒരാഴ്ചയിലേറെയായി വെള്ളമില്ലാതെ സെന്‍ട്രല്‍ ഡബ്ലിന്‍ അപാര്‍ട്‌മെന്റ് കോംപ്ലെക്‌സിലെ നിവാസികള്‍ ദുരിതത്തില്‍. വെള്ളം തുള്ളി തുള്ളിയായാണ് ലഭിക്കാന്‍ തുടങ്ങിയിട്ട് ഇന്നിത് എട്ടാമത്തെ ദിവസമാണ്. ഡബ്ലിന്‍ സിറ്റി സെന്ററിനും സമീപമുള്ള ക്രൈസ്റ്റ് ചര്‍ച്ചിനടുത്തുള്ള 144-അപാര്‍ട്ടമെന്റ് ബെര്‍ട്രാം കോര്‍ട്ടിലെ താമസക്കാരാണ് ഒരാഴ്ചയിലേറെയായി തുള്ളിവെള്ളമുപയോഗിച്ച് ദുരിതത്തിലായിരിക്കുന്നത്. ആഗസ്റ്റ് 21 മുതലാണ് ഈ അപാര്‍ട്ട്‌മെന്റിലേക്കുള്ള വെള്ളത്തിന്റെ പ്രെഷര്‍ കുറഞ്ഞിരിക്കുന്നത്. പലരും കുളിയും മറ്റും ജിമ്മിലേക്കോ സുഹൃത്തുക്കളുടെ വീട്ടിലേക്കോ മാറ്റിയിരിക്കുകയാണ്. അതിനു സാഹചര്യമില്ലാത്തവര്‍ക്ക് കുപ്പികളിള്‍ വെള്ളം പിടിച്ച് കുളിയും മറ്റും നടത്തേണ്ടി വരുന്നു.

അപാര്‍ട്ട്‌മെന്റിന്റെ ചുമതലയുള്ളവര്‍ താമസക്കാരുടെ പരാതി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ അവഗണിക്കുകയാണെന്നും നിലവിലെ സാഹചര്യത്തോട് അലസസമീപനമാണ് സ്വീകരിക്കുന്നതെന്നും അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പറയുന്നു. ഒരു ഗ്ലാസ് നിറയണമെങ്കില്‍ നാലഞ്ചുമിനിട്ട് സമയം വേണം. പലരും അപാര്‍ട്ട്‌മെന്റ് മാനേജ് ചെയ്യുന്നവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: