അഭയാര്‍ത്ഥികള്‍ക്കായി താമസ സ്ഥലങ്ങള്‍ കണ്ടെത്താനാവശ്യപ്പെട്ട് Elphin ബിഷപ്പ്

ഡബ്ലിന്‍: Elphin ബിഷപ്പ് ഇടവകയിലുള്ളവരോട് അഭയാര്‍ത്ഥികള്‍ക്ക് താമസം ഏര്‍പ്പെടുത്താന്‍ കഴിയുന്ന  സൗകര്യങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ട് രംഗത്ത്.അഭ്യര്‍ത്ഥന ഇടവ വിശ്വാസികളുടെ ആഗ്രഹത്തെ മുന്‍ നിര്‍ത്തിയാണെന്നും മിഡില്‍ ഈസ്റ്റ് മേഖലയിലെ യുദ്ധം മൂലം പലായനം ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിലെന്നും ബിഷപ്പ് കെവിന്‍ ഡൊറാന്‍ വ്യക്തമാക്കുകയും ചെയ്തു. വൈദികരും ഇടവക വിശ്വാസികളും ഇതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. താമസം സൗകര്യം നല്‍കാന്‍ കഴിയുന്ന കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ലഭ്യമാണോ എന്ന് പരിശോധിക്കണം. കഴിഞ്ഞ ദിവസം പോപ് ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം വന്നിരിക്കുന്നത്.

വത്തിക്കാനിലെ രണ്ട് ഇടവകകള്‍ രണ്ട് കുടുംബങ്ങളെ സ്വീകരിക്കുമെന്നും എല്ലാ മതസമൂഹങ്ങളും, പുരോഹിത കേന്ദ്രങ്ങളും, യൂറോപിലെ  അഭയകേന്ദ്രങ്ങളും ഒരു കുടുംബത്തെ വീതം താമസിപ്പിക്കണമെന്നും പോപ് ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ത്ഥി പ്രശ്നം എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ട വിഷയമായിരിക്കുകയാണെന്ന് ബിഷപ്പ് ഡൊറാന്‍ ഇടവകയിലെ ജനങ്ങളോട് വ്യക്തമാക്കി. പ്രദേശ വാസികള്‍ തന്നെ ബിഷപ്പിനോട് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് പ്രതികരിക്കുകയായിരുന്നു.

ഇതിനായി വിവരശേഖരണത്തിന് അപേക്ഷ വൈദികര്‍ക്കും അവര്‍ ഇടവ വിശ്വാസികള്‍ക്കും നല്‍കും. ഫോമില്‍ താമസ സൗകര്യങ്ങളാക്കാവുന്നവയെക്കുറിച്ച് വ്യക്തമാക്കി മടക്കി നല്‍കണം. അപേക്ഷകളിലൂടെ എത്രമാത്രം താമസ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും അവയുടെ നിലവാരവും അവശ്യ സേവനങ്ങളുണ്ടോ എന്നതും മനസിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും ബിഷപ്പ് പറയുന്നു. ഇവയില്ലെങ്കില്‍ ഒത്തൊരുമിച്ച് സൗകര്യങ്ങള്‍ ഉണ്ടാക്കി നല്‍കണം. ഇക്കാര്യം വിജയിക്കുകയാണെങ്കില്‍ രാജ്യത്തെ വീടില്ലാത്തവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗമായി മാറുമെന്നും ബിഷപ്പ് ചൂണ്ടികാണിച്ചു.

സര്‍ക്കാര്‍ പ്രോപ്പര്‍ട്ടികള്‍ ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും ഒഴിഞ്ഞ് കിടക്കുന്നവയുണ്ടെങ്കില്‍ അവ ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ഗാര്‍ഡ സ്റ്റേഷനുകല്‍, കെയര്‍ ഹോമുകള്‍, ആര്‍മി ബാരക്കുകല്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ ഇക്കാര്യം ചൂണ്ടികാണിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട സൈനിക താവളങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും കൂടുതല്‍ പരിശോധനകള്‍ പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ വിഭാഗം അന്വേഷിക്കുമെ്നനും ബര്‍ട്ടന്‍ വ്യക്തമാക്കുന്നു.

ഇതിനിടെ യൂറോപ്യന്‍ കമ്മീഷന്‍ സബ്സിഡി നിരക്കില്‍ അഭയാര്‍ത്ഥികള്‍ക്ക്ഭക്ഷണം നല്‍കാന്‍ ആലോചനനടത്തുന്നുണ്ട്. ഇതിന്‍റെ വിശദ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. നിര്‍ദേശങ്ങള്‍ ബ്രസല്‍സില്‍ കാര്‍ഷികമന്ത്രിമാരുടെ യോഗത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: