യുഎസ് കമ്പനി SAS നിക്ഷേപത്തിന് ഒരുങ്ങുന്നു…150 പേരെ റിക്രൂട്ട് ചെയ്യും

ഡബ്ലിന്‍: യുഎസ് ബിസ്നസ് അനലിസ്റ്റിക് SAS ഡബ്ലിനില്‍ നിന്ന് 150 പേരെ റിക്രൂട്ട് ചെയ്യുന്നു. മൂന്ന് വര്‍ഷം കൊണ്ടാണ് ഇത്രയും റിക്രൂട്ടമെന്‍റ് നടത്തുക. കണ്‍സ്റ്റമര്‍ കോണ്‍ടാക്ട് സെന്‍റര്‍ പുതിയാതി തുടങ്ങുന്നുണ്ട് കമ്പനി. നാല്‍പത് മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി നടത്താനുദ്ദേശിക്കുന്നത്. കൂടുതല്‍ നിക്ഷേപം വരുന്നതോടെ രാജ്യത്തെ ആകെ കമ്പനിയുടെ തൊഴില്‍ ശക്തി നിലവില്‍ ഉള്ളതിന്‍റെ ആറ് മടങ്ങായി മാറും.

നെക്സസ് യുസിഡി ഇന്‍റസ്ട്രി പാര്‍ട്ട്നര്‍ഷിപ്പ് സെന്‍ററിലാകും പുതിയസെന്‍റര്‍ വരിക. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലുള്ള ഈ കേന്ദ്രത്തിലൂടെ ഡാറ്റ അനലിറ്റിക് സോഫ്റ്റ് വെയര്‍ ആയിരിക്കും വില്‍പ്പന നടത്തുക. യൂറോപിലാകെ സോഫ്റ്റ്വെയര്‍ ഇവിടെനിന്ന് വിതരണം ചെയ്യും. ഇത് കൂടാതെ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലും കൂടി സോഫ്റ്റ് വെയര്‍ വിതരണം ചെയ്യുന്നതിന് അയര്‍ലന്‍ഡ് കേന്ദ്രമാകും.

ബഹുബാഷകളറിയുന്ന ഡവലപ്മെന്‍റ് ആന്‍റ് സെയില്‍സ് സ്പെഷ്യലിസ്റ്റ് , കസ്റ്റമര്‍ എന്‍ഗേജ്മെന്‍റ് സ്പെഷ്യലിസ്റ്റ്, ഡാറ്റാ സയന്‍റിസ്റ്റ്, സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ എന്നീ നിലകളില്‍ ആയിരിക്കും റിക്രൂട്ട്മെന്‍റ് നടക്കുക. ഡബ്ലിനില്‍ സാങ്കേതികമായ അന്തരീക്ഷം മികച്ചതാണെന്നും ഇത് മൂലം കമ്പനി വികസിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും വ്യക്തമാക്കുന്നു.

ഐറിഷ് ജനങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് വിശ്വാസമാണെന്നും. സോഫ്റ്റ് വെയര്‍ മേഖലയില്‍ അയര്‍ലന്‍ഡിന്‍റെ വൈദഗ്ദ്ധ്യം യൂറോപില്‍ ചോദ്യം ചെയ്യപ്പെടാത്തതാണെന്നും വികസനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി എന്‍ഡി കെന്നിയും പറ‍ഞ്ഞു. 13,000 ജീവനക്കാരാണ് ലോകത്തിലാകെയായി SAS ഉള്ളത്. 400ഓഫീസുകള്‍ 56 രാജ്യങ്ങളിലായി ഉള്ളത്.

Share this news

Leave a Reply

%d bloggers like this: