ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്നു സുപ്രീം കോടതി

 

ന്യൂഡല്‍ഹി: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അനിമല്‍ വെല്‍ഫെയര്‍ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയാണു സുപ്രീം കോടതി തളളിയത്. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന 2006ലെ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഹര്‍ജി സമര്‍പ്പിച്ചത്.

കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനു ദിവസവും ഇരയാകുന്ന ദുരവസ്ഥയാണു സംസഥാനത്തുളളതെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തെരുവുനായ ആക്രമണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേരളം കോടതിയില്‍ സമര്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: