ഒരു പാഴ്‌സല്‍ ലഭിക്കാന്‍ 40 വര്‍ഷം വേണ്ടിവരുമോ?

 

മെല്‍ബണ്‍: ഒരു പാര്‍സല്‍ ഓര്‍ഡര്‍ ചെയ്താല്‍ അത് ലഭിക്കാന്‍ എത്ര സമയം എടുക്കും. നാല്‍പത് വര്‍ഷം വേണ്ടിവരുമോ? വേണ്ടിവന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം. 1970കളുടെ മധ്യത്തില്‍ മെല്‍ബണ്‍ ടെന്നിസ് ക്ലബ് ഓര്‍ഡര്‍ ചെയത് ഒരു പാര്‍സലാണ് നാല്‍പത് വര്‍ഷത്തിന് ശേഷം തപാല്‍ മാര്‍ഗം മുന്‍ ക്ലബ്ബ് കമ്മറ്റി അംഗമായ ഐറീന്‍ ഗാരറ്റിനെ തേടിയെത്തിയത്.

2

പാര്‍സല്‍ കിട്ടിയപ്പോള്‍ അങ്ങനെ ഒരു പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തതു പോലും ഐറീന്‍ മറന്നു പോയിരുന്നു. പാര്‍സലില്‍ കൊടുത്തിരിക്കുന്ന മേല്‍വിലാസം തന്റേതായതുകൊണ്ട് മാത്രമാണ് അവരത് വാങ്ങിവെച്ചത്. പിന്നീട് ഓര്‍ത്തോപ്പോള്‍ സംഭവത്തിന്റെ ചെറുതായി ഓര്‍ക്കാന്‍ കഴിഞ്ഞു.

ഓസ്‌ട്രേലിയന്‍ പോസ്റ്റ് ഓഫീസുകളിലേതോ ഒന്നില്‍ പൊടിപിടിച്ചു കിടക്കുകയായിരുന്ന പാര്‍സല്‍, ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റുന്ന അവസരത്തിലാണ് പോസ്റ്റല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വൈകിയാണെത്തിച്ചതെങ്കിലും അധികൃതര്‍ പാര്‍സല്‍ ഉടമസ്ഥയെ ഏല്‍പ്പിച്ചു. അത് അഭിനന്ദനാര്‍ഹം തന്നെയെന്ന് ഐറീന്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: