മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ടേക്ക് ഫ്രം ഇന്ത്യ പദ്ധതിയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തെ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ടേക്ക് ഫ്രം ഇന്ത്യ പദ്ധതിയാണെന്ന് രാഹുല്‍ ഗാന്ധി. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മോഡിയുടെ വികസനപദ്ധതിയില്‍ സ്ഥാനമില്ലെന്നും രാഹുല്‍ ആരോപിച്ചു. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പിന്‍വലിച്ചതില്‍ ആഹഌദ സൂചകമായി ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടത്തിയ കര്‍ഷകറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സമരം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സോണിയ അറിയിച്ചു. കര്‍ഷകരെ തഴഞ്ഞ് വ്യവസായികള്‍ക്കൊപ്പം കൂട്ടുകൂടുന്ന സര്‍ക്കാരാണ് മോഡിയുടേതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കര്‍ഷക റാലി ഉദ്ഘാടനം ചെയ്തു.

രാംലീല മൈതാനത്ത് നടന്ന റാലിയില്‍ കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ലക്ഷം കര്‍ഷകര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുള്ള നേതാക്കളും പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: