വ്യക്തി വിരോധം തീര്‍ക്കാന്‍ അശ്ലീല ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കെതിരെ പോണ്‍ ഹബ്

ന്യൂയോര്‍ക്ക്: വ്യക്തി വിദ്വേഷം തീര്‍ക്കുന്നതിനോ അവഹേളനത്തിനോവേണ്ടി പോണ്‍ വീഡിയോകള്‍ പ്രമുഖ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ ഇനി കുടുങ്ങും.ഇത്തരം നടപടികളെ പരമാവധി ചെറത്തു തോല്‍പ്പിക്കാനാണ് പ്രമുഖ പോണ്‍ സൈറ്റുകളുടെ തീരുമാനം. ഇതിന്റെ തുടക്കമെന്ന നിലയില്‍ പോണ്‍ഹബ് തങ്ങളുടെ നിയമാവലി പുതുക്കി പ്രസിദ്ധീകരിച്ചു.

വെബ്‌സൈറ്റിന്റെ ഹെല്‍പ്പ് പേജില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഫോമിലൂടെ പരാതികള്‍ നല്‍കാനാവും. പരാതിക്കാരന്റെ ആരോപണം ശരിയെന്ന് പരിശോധിച്ച് തെളിയുന്ന സാഹചര്യത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ പോണ്‍ഹബ് നീക്കം ചെയ്യും. അപ്‌ലോഡ് ചെയ്തയാള്‍ക്ക് എതിരെ സമാന ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇത്തരക്കാരുടെ അക്കൗണ്ട് റദ്ദ് ചെയ്യുകയും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യാനാണ് പോണ്‍ഹബിന്റെ തീരുമാനം.

പരസ്പര ധാരണയോടെ അല്ലാതെ നടക്കുന്ന ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ക്ക് ആരാധകരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് വ്യക്തി വിരോധം തീര്‍ക്കുന്നതിനായി സമാന വീഡിയോകള്‍ പലരും ദുരുപയോഗം ചെയ്തു തുടങ്ങിയത്. അക്രമ സ്വഭാവമുള്ള സെക്‌സിനുള്ള പ്രചാരം ഏറിയതും പലരുടെയും ജീവിതം തകര്‍ക്കുന്ന രീതിയില്‍ സെക്‌സ് വീഡിയോകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു.

Share this news

Leave a Reply

%d bloggers like this: