ജീവന്‍ രക്ഷാ മരുന്നുകള്‍ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ നല്‍കാം… നിയമം വരുന്നു

ഡബ്ലിന്‍: എപിപെന്‍സ് പോലെ ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുന്നതിന് പരിശീലിനം ലഭിച്ചവര്‍ക്ക് നിയമപ്രകാരം അവകാശം നല്‍കുന്നതിന് നിയമം വരുന്നു.  വേഗത്തില്‍ തന്നെ ചികിത്സ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയമം.  അംഗീകരിക്കപ്പെടുന്ന  സംഘടനകള്‍ക്ക് സ്കൂളില്‍ മരുന്നുകള്‍ സൂക്ഷിക്കാനും അനുമതി ലഭിക്കുന്നതാണ്. സ്കൂള്‍ കോളേജ്, തൊഴില്‍ സ്ഥലങ്ങള്‍ കായിക കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മരുന്ന് സൂക്ഷിക്കാനാകുമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ വ്യക്തമാക്കി. അഡ്രിനാലിന്‍ ഓട്ടോ ഇന്‍ഞ്ചെക്ടേഴ്സ്, സാള്‍ബടമോള്‍, ഗ്ലൂക്കഗോണ്‍,നലോക്സോണ്‍, ഗ്ലിസെറില്‍ ട്രൈ നൈട്രേറ്റ് , ടോനോക്സ് തുടങ്ങിയ മരുന്നുകളെല്ലാം ലഭ്യമാകും. മരുന്നുകള്‍ നല്‍കുന്നത് മൂലം അനുമതിയുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിയമ നടപടി നേരിടേണ്ടി വരില്ലെന്ന് വരേദ്ക്കര്‍ വ്യക്തമാക്കി.

ആദ്യമായാണ് അയര്‍ലന്‍ഡില്‍ ഇത്തരമൊരു നീക്കം. ഡെഫിബ്രിലേറ്റേഴ്സ് ഉപയോഗം അനുവദിച്ചതാണ് ഇതിന് സമാനമായ രീതിയിലുള്ള ചുവട് വെയ്പ്പായിരുന്നത്. എന്നാല്‍ മരുന്നിന്‌റെ കാര്യത്തില്‍ പരിശീലനം ആവശ്യമാണെന്നും മന്ത്രി സൂചിപ്പിക്കുന്നു.  പദ്ധതി നടപ്പാക്കാന്‍ കോളേജുകളും മറ്റ് സ്ഥാപനങ്ങളും താത്പര്യം പ്രകടിപ്പിടിച്ചിട്ടുണ്ടെന്ന് വരേദ്ക്കര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എപിപെന്‍ പൊതു സ്ഥലത്ത് അനുവദിക്കണമെന്ന് ക്യാംപെയിന്‍ നടക്കുന്നുണ്ട്. 2013 ഡിസംബറില്‍ പതിനാല് വയസുള്ള എണ്ണ സോളമന്‍റെ മരണത്തോടെയായിരുന്നു ഇത്.

ചൈനീസ് റസ്റ്ററന്‍റില്‍ വെച്ച് എമ്മയ്ക്ക് അലര്‍ജി ഉണ്ടാവുകയായിരുന്നു.ഇവരുടെ അമ്മ അടുത്ത മരുന്ന് കടയില്‍ എപിപെന്‍ ഇഞ്ചെക്ഷനായി എത്തിയെങ്കിലും നിരസിക്കപ്പെട്ടു.  കൈയില്‍ മരുന്നിന്‍റെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാത്തതാണ് മരുന്ന് നല്‍കാതിരിക്കാന്‍ കാരണമായിരുന്നത്. കുത്തിവെയ്പ്പെടുത്തിരെന്നങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. ഔഷധക്കടക്കാര്‍ക്ക് ഇതോടെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ അഡ്രിനാലിന്‍ നല്‍കാന്‍ കഴിയും.  കൃത്യമായി പരിശീലനം ലഭിച്ചവരാകണം മരുന്ന കുത്തിവെയ്ക്കേണ്ടതെന്ന മാത്രം.  ഐറിഷ് ഫാര്‍മസി യൂണിയന്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

 

എസ്

Share this news

Leave a Reply

%d bloggers like this: