ചര്‍ച്ച അലസി; അടുത്തയാഴ്ച ട്രെയിന്‍ സമരം

 

ഡബ്ലിന്‍: Iarnród Éireann നും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ അടുത്തയാഴ്ച ട്രെയിന്‍ സമരം. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഒക്ടോബര്‍ 23 ന് പണിമുടക്കും. SIPTU യുവിലെയും NBRU വിലെയും അംഗങ്ങള്‍ നവംബര്‍ 6 നും പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു. രണ്ടുദിവസവും രാവിലെ 6 മണിമുതല്‍ 9 മണിവരെ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും.

ഭാവിയില്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിച്ചാല്‍ ശ്മ്പളവര്‍ധന പരിഗണിക്കാമെന്നാണ് ഐറിഷ് റെയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതുവരെയുള്ള ഉത്പാദനക്ഷമതയുടെ പങ്കാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

DART, കമ്മ്യൂട്ടര്‍, ഇന്റര്‍സിറ്റി സര്‍വീസുകളെ സമരം ബാധിക്കും.
-എജെ-

Share this news

Leave a Reply

%d bloggers like this: