സ്റ്റേജ്‌ഷോ 2016; പേര് നിര്‍ദ്ദേശിക്കൂ, ഫാമിലി വി.ഐ.പി ടിക്കറ്റ് സ്വന്തമാക്കൂ.

ഡബ്ലിന്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പുതുവത്സര സമ്മാനമായി മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാര്‍ ഡബ്ലിനില്‍ അവതരിപ്പിക്കുന്ന സ്റ്റേജ്‌ഷോയ്ക്ക് നിങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേര് സ്റ്റേജ്‌ഷോ 2016 നു നല്‍കുന്നതിനോടൊപ്പം പേര് നിര്‍ദ്ദേശിച്ച വ്യക്തിക്ക് പ്രസ്തുത പരിപാടിയുടെ ഒരു ഫാമിലി വി.ഐ.പി ടിക്കറ്റ് സമ്മാനമായി നല്‍കുന്നതാണ്.

ജനുവരി പത്തിന് ഡബ്ലിനിലെ RED COW MORAN ഹോട്ടലില്‍ വച്ചാണ് സ്റ്റേജ്‌ഷോ 2016 അരങ്ങേറുന്നത്. പ്രശസ്ത കലാകാരന്മാരായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ്‌ഷോയില്‍ കേരളത്തിലെ അറിയപ്പെടുന്ന പിന്നണിഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും പങ്കെടുക്കുന്നു.

നിങ്ങളുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം iemalayalam@gmail.com എന്ന ഇമെയിലിലേക്ക് സ്റ്റേജ് ഷോയ്ക്ക് അനുയോജ്യമായ പേരുകള്‍ അയക്കാവുന്നതാണ്. പേരുകള്‍ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ 8 ഞായര്‍.

വിശദവിവരങ്ങള്‍ക്ക്
ജോബി സ്‌കറിയ 085 7184293
ബിപിന്‍ ചന്ദ് 089 4492321

Share this news

Leave a Reply

%d bloggers like this: