മാമോദീസാ ചടങ്ങ് നടത്താത്ത വിദ്യാര്‍ത്ഥിക്ക് സ്കൂള്‍ പ്രവേശനം സാധ്യമാകാത്ത സംഭവത്തില്‍ ഇന്ന് പ്രതിഷേധം

ഡബ്ലിന്‍: കാത്തോലിക് വിശ്വാസികള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനം മൂലം വിദ്യാര്‍ത്ഥിനിക്ക് സ്കൂളില്‍ സീറ്റ് ലഭിക്കാത്ത സംഭവത്തില്‍ പ്രതിഷേധ പ്രകടനം ഇന്ന് നടക്കും. ഏതാനും പ്രൈമറി സ്കൂളുകളിലാണ് ഇത്തരമൊരു സമീപനമുള്ളത്. മലയാളികൂടിയായ രൂപേഷ് പണിക്കര്‍ ഒരു മാസത്തോളമാണ് മകള്‍ക്കായി സീറ്റ് ലഭിക്കാന്‍ ഓടി നടന്നത്. മകള്‍ ഈവയ്ക്ക് സീറ്റ് ലഭ്യമല്ലെന്ന മറുപടി ഡബ്ലിന് സമീപമുള്ള എട്ട് സ്കൂളുകളില്‍ നിന്നാണ് ലഭിച്ചത്. ഇന്ത്യന്‍ വംശജനായ രൂപേഷ് ഐറിഷ് പൗരനാണ്. മകള്‍ക്ക് എന്തുകൊണ്ടാണ് സീറ്റ് നിഷേധിക്കപ്പെടുന്നതെന്ന് ആരഞ്ഞപ്പോള്‍ സ്കൂള്‍ നിറഞ്ഞെന്നാണ് മറുപടി ലഭിച്ചത്.

കാത്തിരിപ്പ് പട്ടികയില്‍ കുട്ടിയെ ഉള്‍പ്പെടുത്തിയട്ടുണ്ടെന്ന് അറിയിച്ചു. അടുത്തവര്‍ഷത്തേയ്ക്കും സീറ്റ് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് വിവിധ സ്കൂളുകള്‍ അറിയിക്കുകയും ചെയ്തു. ഇതിന് കാരണമായി പറഞ്ഞത് മകള്‍ മാമോദീസ മുങ്ങിയിട്ടില്ലെന്നതാണ്.സംഭവം ഈ വര്‍ഷം ആദ്യ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ ആഴ്ച്ചയില്‍ വെബ് ഉച്ചകോടിയില്‍ ഇക്കാര്യം ചര്‍ച്ച ആവുകയും ചെയ്തു.  കാത്തോലിക് വിശ്വാസിയല്ലെന്ന കാരണത്താല്‍ മകള്‍ക്ക് സീറ്റ് ലഭിക്കാത്ത സഹചര്യമുണ്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് രൂപേഷ് പറയുന്നു. പ്രവേശ നയത്തിന്‍റെ ഭാഗമായിട്ടാണ് കാത്തോലിക് വിശ്വാസികളായ കുട്ടികള്‍ക്ക് താഴെയായി മാത്രം തന്‍റെ കുഞ്ഞിന് അവസം നല്‍കാന്‍ തീരുമാനമുണ്ടായതെന്ന് കരുതുന്നതായും വ്യക്തമാക്കി.തനിക്ക് ഒരു മതവുമായി തര്‍ക്കമോ വിദ്വേഷമോ ഇല്ല. താന്‍ പഠിച്ചിരുന്നതും കാത്തോലിക് സ്കൂളിലാണ്. തന്‍റെ കുട്ടിയുടെ കാര്യത്തില്‍ വരുമ്പോള്‍ വിവേചനം പാടില്ലെന്നും രൂപേഷ് പറയുന്നു. രൂപേഷ് ഡബ്ലിനിലെ രൂപതയെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരുന്നു. രൂപേഷ് പറയുന്നത് അദ്ദേഹത്തിന് ബിഷപ്പിന്‍റെ ഓഫീസില്‍ നിന്ന് ഫോണ്‍കോള്‍ വന്നതായും കുട്ടിയെ മാമോദീസ മുക്കുന്നതാണ് നല്ലതെന്ന് നിര്ദേശം ലഭിച്ചെന്നുമാണ്. ഏത് വിധത്തിലാണ് തങ്ങള്‍ സഹായിക്കേണ്ടതെന്ന് ആരാഞ്ഞ ശേഷമാണ് മാമോദീസാ ചടങ്ങ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. മകളുടെ മതം മാറ്റണമെന്ന്  പറയുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ലെന്ന് രൂപേഷ് വ്യക്തമാക്കുന്നുണ്ട്. നിര്‍ദേശം കേട്ടതിന‍്റെ ഞെട്ടലില്‍ ഒരു ദിവസം ഭാര്യയ്ക്കും തനിക്കും ഉറങ്ങാന്‍കഴിഞ്ഞില്ലെന്ന് കൂടി ഇദ്ദേഹം പറയുന്നുണ്ട്.

ഡബ്ലിന്‍ രൂപതയുടെ പ്രസ്താവനയില്‍ സ്കൂളുകള്‍ ഒന്നും തന്നെ കുട്ടികളെ മാമോദീസ മുക്കാന്‍ നിര്‍ദേശിക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്. മാമോദീസ മുക്കിയ കുട്ടികളെ ആദ്യം പരിഗണിക്കുന്നത് വിശ്വാത്തിന്‍റെ കാര്യമാണെന്നുംപറയുന്നുണ്ട്. കൂടാതെ രൂപേഷിന് ലഭിച്ചിരിക്കുന്ന ഫോണ്‍കോളിനെകുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഈവയ്ക്ക് പീന്നീട് ഒരു സ്കൂള്‍ തരപ്പെട്ടിരുന്നു. ഇത് വീട്ടില്‍ നിന്ന് അരമണിക്കൂര്‍ വാഹനയാത്ര ആവശ്യമായി വരുന്ന സ്ഥലത്താണ്. ഡബ്ലിന്‍ മെറിയോണ്‍ സ്ട്രീറ്റില്‍ ഇന്ന് വൈകീട്ട് ആറ് പണിക്കാണ് പ്രതിഷേധം. തങ്ങളെ അനുകൂലക്കുന്നവരോട് പ്രകടനത്തിന് അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് കുടുംബം. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനും സ്കൂള്‍ പ്രവേശനസംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനും ശ്രമിക്കുന്നതിന്‍റെ ഭാഗമായാണിതെന്ും രൂപേഷ് പറയുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രൈമറി സ്കൂളുകളും മത സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. എങ്കിലും നികുതി ദായകരാണ്  കെട്ടിടത്തിന്‍റെയും സ്കൂള്‍ നടത്തിപ്പിന്‍റെയും ചെലവ് വഹിക്കുന്നത്. ഇപസോസ് സര്‍വെയില്‍ കുട്ടികള്‍ക്ക് തുല്യ അവസരം ലഭിക്കണമെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം.

എസ്

Share this news

Leave a Reply

%d bloggers like this: