പ്രോപ്പര്‍ട്ടികള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് മാപ്പിങ് ടൂള്‍

മെല്‍ബണ്‍: വീടുവാങ്ങാന്‍  താത്പര്യപ്പെടുന്നവര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ സൗജന്യ മാപ്പിങ് ടൂള്‍. കുറ്റകൃത്യ നിരക്കുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതാണ് ഇത്.  ഓര്‍ഡന്‍സ് സര്‍വെ അയര്‍ലന്‍ഡ് ആണ് പുതിയ മാപ്പിങ് ടൂള്‍ ആരംഭിച്ചിരിക്കുന്നത്.കുറ്റകൃത്യ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍  കൂടുതല്‍ പേരിലേക്ക് എത്തിക്കുകയെന്നതാണ് ഉദ്ദേശം. വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് മാപ് തയ്യാറാക്കുന്നത്. ജിയോ ഹൈവ് ഉപയോഗിക്കുന്ന വിവരങ്ങള്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, പ്രാദേശിക ഭരണകൂടങ്ങള്‍, ഓഫീസ് ഓഫ് പബ്ലിക് വര്‍ക്ക്സ്, നാഷണല്‍ ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി, എണ്‍വിയോണ്‍മെന്‍റല്‍ പ്രോട്ടക്ഷന്‍ ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. മൊബൈല്‍, ടാബ് ലറ്റ്, ഡെസ്ക് ടോപ് എന്നിവ ഉപയോഗിച്ച് മാപ് നോക്കാനാവുന്നതാണ്. ഇവ ഉപയോഗിച്ച് മാപ് സേവ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിനും കഴിയും.

ജിയോഹൈവ് ഉപയോഗിച്ച് വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനും കഴിയും. ഓരോ മേഖലയിലേയും ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങള്‍ വിശദമായി മനസിലാക്കാന്‍ കഴിയും. ഔദ്യോഗിക വിവരങ്ങള്‍ നല്‍കുന്നത് പ്രദേശത്തെകുറിച്ച് മനസിലാക്കാന്‍ സഹായിക്കുമെന്ന് ഒഎസ്ഐ ചീഫ് എക്സിക്യൂട്ടീവ് കോളിന്‍ ബ്രേ പറയുന്നു. ഒഎസ്ഐ സ്റ്റോറി മാപുകളും തയ്യാറാക്കുന്നുണ്ട്. പ്രോപ്പര്‍ട്ടി വില്‍പ്പനയെ അടിസ്ഥാനപ്പെടുത്തിയാണിത്. സ്കൂള്‍, ആശുപത്രികള്‍, ഗതാഗതമാര്‍ഗങ്ങള്‍, തടങ്ങിയവയ ഇതില്‍ നിന്ന് വ്യക്തമാകും. ഇത് കൂടാതെ പ്രദേശത്തെകുറിച്ചുള്ള വിവരങ്ങളും പ്രോപ്പര്‍ട്ടികളുടെ കാലപ്പഴക്കം സംബന്ധിച്ച് വിവരങ്ങളും നല്‍കും.

ഡോഗ് കണ്‍ട്രോള്‍ ഇന്‍ഫര്‍മേഷന്‍ മാപില്‍ നിന്ന് രാജ്യത്തെ നായകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും.  ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായവയുടെ അന്തരം തുടങ്ങിയ വിവരങ്ങള്‍ അറിയാനാകും. വളര്‍ത്തു മൃഗങ്ങളെ രജിസ്റ്റര്‍ ചെയ്യാത്തതിലൂടെ 4.5 മില്യണ്‍ യൂറോയുടെ നഷ്ടം ലൈസന്‍സിങ് ഫീ ഇനത്തില്‍ നഷ്ടമാകുന്നതായാണ് ഒഎസ്ഐ കണക്കാക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: