ഫാഷന്‍ ഇന്‍കുബേറ്ററുമായി ലിമെറിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി

 

ഡബ്ലിന്‍: ഫാഷന്‍ ലോകത്തെ പുത്തന്‍മേഖലകള്‍ തേടിപ്പോകുന്ന ഐറിഷ് യുവത്വങ്ങളെ അയര്‍ലന്‍ഡില്‍ തന്നെ തുടരുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനും ലോക്കല്‍ എംപ്ലോയ്‌മെന്റിനും ലക്ഷ്യമിട്ട് ലിമെറിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(LIT) ഫാഷന്‍ ഇന്‍കുബേറ്റര്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ടീം രൂപീകരിച്ച് വ്യവസായ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തില്‍ അയര്‍ലന്‍ഡില്‍ തന്നെ സംരംഭം തുടങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.

പഠനശേഷം വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍തേടിപോകുന്നത് തടയാനും അയര്‍ലന്‍ഡില്‍ തന്നെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമാണ് പുതിയ പദ്ധതിയെന്ന് LIT പ്രസിഡന്റ് മരിയ ഹിന്‍ഫിലര്‍ പറഞ്ഞു. LIT ല്‍ നിന്ന് ഓരോ വര്‍ഷവും 30 വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്നുണ്ടെന്നും അവരില്‍ പലരും വിദേശരാജ്യങ്ങളിലെ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധരാണെന്നും ഹിന്‍ഫിലര്‍ പറയുന്നു. അവരില്‍ പലരെയും ഇവിടെ നിലനിര്‍ത്തിക്കൊണ്ട് ലോക്കലായ ആളുകള്‍ക്ക് ജോലി നല്‍കി ആഗോളതലത്തില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനാണ് പുതിയ പദ്ധതി ലക്ഷ്യം വെയ്ക്കുന്നതെന്ന് ഹിന്‍ഫിലര്‍ ്അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: