മോഷണത്തെ കോടതി ഗൗരവകരമായ കുറ്റമായി പരിഗണിക്കുന്നില്ലെന്ന് നീതിന്യായവകുപ്പ്

 

ഡബ്ലിന്‍: മോഷണത്തെ രാജ്യത്തെ കോടതികള്‍ ഗുരുതരമായ ഒരു കുറ്റകൃത്യമായി കരുതുന്നില്ലെന്ന് നീതിന്യായവകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജിമ്മി മാര്‍ട്ടിനാണ് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്താല്‍ അയാള്‍ക്ക് ഉടന്‍ ജാമ്യം കിട്ടുമെന്നും വീണ്ടും കുറ്റകൃത്യം ചെയ്യുമെന്നും ടിഡിമാരുടെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്ക് മുമ്പിലാണ് വ്യക്തമാക്കിയത്്. രാജ്യത്ത് മോഷണവും ഭവനഭേദനവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തനടപടി സ്വീകരിക്കാനിരിക്കേയാണ് ജിമ്മി മാര്‍ട്ടിന്റെ പ്രസ്താവന.

മോഷണത്തയും ഭവനഭേദനത്തെയും ഗൗരവമായ കുറ്റമായി കോടതികള്‍ പരിഗണിക്കുന്നില്ല. കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്നു. പുറത്തിറങ്ങിയ ശേഷവും അവര്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെന്നും പ്രൊഫഷണലായ ക്രിമിനലുകള്‍ ഇങ്ങനെ പലതവണ മോഷണവും ഭവനഭേദനവുമടക്കമുള്ള കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നുണ്ടെന്നും ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രിസണ്‍ സെക്ഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ മാര്‍ട്ടിന്‍ പറയുന്നു.

ഗാര്‍ഡ മോഷ്ടാക്കളെ പിടികൂടുന്നു, ജാമ്യത്തിലിറങ്ങി അവര്‍ വീണ്ടും മോഷണത്തിനിറങ്ങുന്നു. വീണ്ടും ജാമ്യത്തിലിറങ്ങുന്നു. ഇത് തന്നെ ആവര്‍ത്തിക്കുന്നു. തുടര്‍ച്ചായായി ഒരുമാസത്തില്‍ ആറോ ഏഴോ തവണ ജാമ്യം ലഭിച്ച സംഭവങ്ങള്‍ വരെയുണ്ടെന്ന് അദ്ദേഹം പറയുന്നു. കോടതികള്‍ മോഷണത്തെ ഗൗരവമായ കുറ്റകൃത്യമായി കരുതുന്നില്ല, എന്നാല്‍ അധികാരമില്ലാത്തതിനാല്‍ നീതിന്യായ വകുപ്പിന് ഇത് സ്ഥിരീരികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

എന്നാല്‍ തന്റെ സഹപ്രവര്‍ത്തകന്‍ കോടതിയെ വിമര്‍ശിച്ചതല്ലെന്നും ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചതെന്നും എന്നാല്‍ കോടതി നടപടിക്രമങ്ങളില്‍ എന്തൊക്കെയാണെന്നതില്‍ അവസാനവാക്ക് കോടതിയുടെ ഭാഗത്ത് തന്നെയാണെന്നും ആക്ടിംഗ് സെക്രട്ടറി ജനറലായ നോയല്‍ വാട്ടേഴ്‌സ് പറഞ്ഞു.

മോഷണവും ഭവനഭേദനവും ഗൗരവകരമായ കുറ്റമായി പരിഗണിക്കുന്ന പുതിയ ക്രിമിനല്‍ ജസ്റ്റീസ് ( ബള്‍ഗറി ആന്‍ഡ് ഡ്വെല്ലിംഗ്) ബില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുകയാണെന്ന് മാര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന മോഷ്ടാക്കള്‍ക്ക് ഇലക്ട്രോണിക് ടാംഗിംഗ് നടപ്പാക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. അയര്‍ലന്‍ഡില്‍ മോഷണം വര്‍ധിച്ചതോടെയാണ് നീതിന്യായവകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡാണ് മോഷ്ടാക്കള്‍ക്ക് ഇലക്ടോണിക് ടാഗിംഗും, mobile armed ഗാര്‍ഡ യൂണിറ്റും കടുത്ത ജാമ്യ വ്യവസ്ഥകളും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇലക്ട്രോണിക് ടാഗിംഗ് ചെലവേറിയതിനാല്‍ താല്‍ക്കാലം നടപ്പാക്കാനാവില്ലെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി. ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച ഒരാളെ ഒരുദിവസം നിരീക്ഷിക്കണമെങ്കില്‍ തന്നെ 90 യൂറോ ചെലവ് വരുമെന്നും അധികൃതര്‍ അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: