ധനമന്ത്രി കെ. എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) യോഗത്തില്‍ തീരുമാനം

കോട്ടയം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ. എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) യോഗത്തില്‍ തീരുമാനം.

കേസിലെ വിധിയില്‍ അപാകതയില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി രഹസ്യയോഗം വിളിച്ചുചേര്‍ത്തത്.തുടര്‍ അന്വേഷണം നടത്തണമെന്ന വിജിലന്‍സിന്റെ തീരുമാനത്തില്‍ കെ.എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം പി.ജെ. ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ പരിപാടികള്‍ പൂര്‍ണമായി അവസാനിച്ചശേഷം വിഷയത്തില്‍ തുറന്ന ചര്‍ച്ച നടത്താന്‍ പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായതായും സൂചനകളുണ്ട്.

Share this news

Leave a Reply

%d bloggers like this: