ഐടിമേഖലയില്‍ ജോലികള്‍ക്ക് വൈദഗ്ദ്ധ്യമുള്ളവരെ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ധനാകാര്യമേഖലയിലും ഐടി ജോലികളിലും, ബഹുഭാഷാ പ്രാവീണ്യം ആവശ്യമായ മേഖലയിലും മികച്ച പ്രകടനമാണ് കഴിഞ്ഞ മാസമെന്ന് റിപ്പോര്‍ട്ട്.  എന്നാല്‍ ഏതാനും ജോലികള്‍ക്ക് ആവശ്യമായ ആളെ കിട്ടാനില്ലാത്ത സ്ഥിതി വിശേഷവും ഉണ്ട്. ഓക്ടോബറില്‍ മോര്‍ഗന്‍ മക്കെന്നലി മന്ത്ലി എംപ്ലോയ്മെന്‍റ് മോണിറ്റര്‍ ഡിജിറ്റല്‍മേഖലയില്‍ ജോലി ചെയ്യുന്നതിന് ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ടെന്ന് വ്യക്തമാക്കുന്നു. ആറ് ശതമാനം കൂടുതല്‍ തൊഴിലാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ കൂടുതലായിട്ടുള്ളത്. സെപ്തംബറിനെ അപേക്ഷിച്ച് ഒരു ശതമാനവും തൊഴില്‍ അവസരങ്ങളില്‍ വളര്‍ച്ചയുണ്ട്.

എങ്കിലും പൂര്‍ണമായും തൊഴില്‍ തസ്തികകള്‍ ആളെ ലഭ്യമല്ലാത്തിനാല്‍ ഇവയില്‍ നിയമനം നടത്താനും സാധിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം പുതിയ ജോലി തേടുന്ന പ്രൊഫഷണലുകളുടെ എണ്ണം പത്ത് ശതമാനം കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക ക്രയവിക്രയമേഖലയില്‍ പ്രധാനമേഖലയില്‍ ആവശ്യമായ വൈദഗ്ദ്ധ്യം ലഭ്യമല്ലാത്തത് പ്രധാന പ്രശ്നമായി തുടരുകയാണ്. പുതിയതായി തൊഴില്‍ സാഹചര്യങ്ങളുണ്ടാകുന്നത്  ജോലി അന്വേഷിക്കുന്നവര്‍ക്ക് ഗുണകരമാണ്. വിദഗ്ദ്ധ തൊഴിലാളികലെ എത്തിക്കുന്നതിനുള്ള നയസമീപനം വേണ്ടി വരുമെന്നാണ് ചൂണ്ടികാണിക്കുന്നത്. കൂടുതല്‍ നിക്ഷേപങ്ങള്‍ ഇനിയും വരണം.

Share this news

Leave a Reply

%d bloggers like this: