ഭീകരാക്രണത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍…ഫേസ്ബുക്കിന് വിവേചനം

പാരീസ്: നഗരത്തെ വിറപ്പിച്ച ഭീകരാക്രമണത്തിന് പിന്നായെ സേഫ്റ്റി ചെക്ക് ഫീച്ചര്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്കിന്റെ നടപടിക്കെതിരെ വിമര്‍ശനം.

തൊട്ടുതലേന്ന് ലെബനനിലെ ബെയ്‌റൂട്ടില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ എന്തുകൊണ്ടാണ് സേഫ്റ്റി ചെക്ക് അവതരിപ്പിക്കാതിരുന്നതെന്നാണ് വിമര്‍ശനം. ഭീകരാക്രമണത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പച്ച് പ്രൊഫൈല്‍ ചിത്രങ്ങള്‍ ഫ്രാന്‍സിന്റെ പതാകയുടെ നിറമാക്കിയ ഫീച്ചറും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ബെയ്‌റൂട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഇത് ഫെയ്‌സ്ബുക്കിന്റെ ഇരട്ടത്താപ്പാണെന്നാണ് ആരോപണം. പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ആളുകള്‍ മരിച്ചു വീഴുമ്പോള്‍ ഇല്ലാത്ത ഐക്യദാര്‍ഢ്യം ഇപ്പോള്‍ എവിടുന്നു വന്നുവെന്നും ലെബനനിലെ യൂസര്‍മാര്‍ ചോദിക്കുന്നു. വെള്ളിയാഴ്ച 129 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് സേഫ്റ്റി ചെക്ക് അവതരിപ്പിച്ചത്. തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ യൂസര്‍മാരെ സഹായിക്കുന്ന ഫീച്ചര്‍ ആണിത്.

വ്യാഴാഴ്ച ബെയ്‌റൂട്ടില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ബെയ്‌റൂട്ടിലെ ഭീകരാക്രമണ ഇരകളോട് ഫെയ്‌സ്ബുക്ക് നീതി കാട്ടിയില്ലെന്നാണ് ആരോപണം

Share this news

Leave a Reply

%d bloggers like this: