റോഡ് അപകടങ്ങളെകുറിച്ചുള്ള പഠനം..കേരളത്തിലേക്ക് പ്രത്യേക സംഘമെത്തും

കൊച്ചി: കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സംഘം. റോഡപകടങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും. പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ട്രാഫിക് സംവിധാനത്തില്‍ വരുത്തേണ്ടമ മാറ്റങ്ങള്‍ നിര്‍ദേശിക്കും.

അലക്ഷ്യമായ െ്രെഡവിങ്ങും മദ്യപിച്ച് വാഹനം ഓടിക്കുന്നതുമാണ് കേരളത്തിലും അപകടങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ എത്തുന്ന കേന്ദ്ര സംഘത്തില്‍ സര്‍വീസിലുള്ളതും റിട്ടയര്‍ ചെയ്തതുമായ പോലീസ്, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. സന്നദ്ധ സേവന സംഘങ്ങളുടെ പ്രതിനിധികളും റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വിദഗ്ദ്ധരും ഉണ്ടാകും.

അപടകങ്ങള്‍ കൂടുതലായുള്ള സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. സംഘത്തിന്റയും കേന്ദ്ര സര്‍ക്കാറിന്റെയും ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള പൂര്‍ണ അധികാരം സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ സമിതിക്ക് ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വിധിയുണ്ട്.

റോഡപകടങ്ങളില്‍ ഡെല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര, യു.പി. എന്നീ സംസ്ഥാനങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഡല്‍ഹിയില്‍ പ്രതിദിനം റോഡ് അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുന്നു.

ഈ വര്‍ഷം ആഗസ്ത് വരെ 2,787 പേര്‍ കേരളത്തില്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2011ല്‍ 4145 പേര്‍ കൊല്ലപ്പെട്ടു. 2001 ല്‍ 2,674 പേരാണ് മരിച്ചതെങ്കില്‍ തുടര്‍ വര്‍ഷങ്ങളില്‍ മരണസംഖ്യ ഉയരുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: