ജെയിംസ് ബോണ്ടിന്റെ ചുംബനസീനുകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി

മുംബൈ: വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന പുത്തന്‍ ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിലെ ബോണ്ടിന്റെ ചുംബനം സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി. ചിത്രത്തിലെ രണ്ട് ചുംബനസീനുകള്‍ ഇന്ത്യന്‍ പ്രേഷകര്‍ക്ക് പറ്റിയ രംഗമല്ലെന്ന കാരണം പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തത്. ബോണ്ടായി വേഷമിടുന്ന ഡാനിയല്‍ ക്രെയ്ഗ് താരസുന്ദരി മോണിക്ക ബെല്ലൂച്ചിയുമായി നടത്തുന്ന ചുംബനമാണ് ഇതിലെ ആദ്യത്തെത്. ലിയ സെയ്തൂവുമായുള്ള ചുംബനമാണ് രണ്ടാമത്തേത്.

ചുംബന സീനുകള്‍ വെട്ടിക്കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലാജ് നിഹലാനി സ്ഥിരീകരിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം അനുസരിക്കുന്നതായി നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും അറിയിച്ചു. ചുംബനത്തിനു പുറമെ, രണ്ട് നിന്ദാവാക്കുകള്‍കൂടി സിനിമയില്‍നിന്നു നീക്കിയിട്ടുണ്ട്. എങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ നീക്കത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: