യു.എസ് പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പ്

വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോകത്താകമാനമുള്ള യു.എസ് പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനകള്‍, അല്‍ഖായ്ദ, ബോകോ ഹറാം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി ആക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അടുത്തവര്‍ഷം ഫെബ്രുവരി 24 വരെ ഈ മുന്നറിയിപ്പിന് കാലാവധിയുള്ളതായും യു.എസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ യു.എസ് പൗരന്മാരെ മാത്രം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഫ്രാന്‍സ്, റഷ്യ, മാലി എന്നിവയടക്കം നിരവധി രാജ്യങ്ങളിലാണ് ഭീകരാക്രമണം നടന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: