ബച്ചന് കടുത്ത കരള്‍ രോഗം

 

മുംബൈ: താന്‍ കടുത്ത കരള്‍രോഗത്തിന്റെ പിടിയിലാണെന്നു ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. കഴിഞ്ഞ 15 വര്‍ഷമായി 25 ശതമാനം കരളുമായിയാണു താന്‍ ജീവിക്കുന്നതെന്നും അദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും യുണിസഫും സമയുക്തമായി സംഘടിപ്പിച്ച ഹെപ്പറ്റൈറ്റിസ് ബി ബോധവത്കരണ യോഗത്തിലാണ് ബച്ചന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

1983 ല്‍ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ബച്ചനു ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സാ സമയത്തു 200 പേരില്‍ നിന്നു രക്തം സ്വീകരിക്കേണ്ടതായി വന്നു. അങ്ങനെ രക്തം സ്വീകരിച്ചതിലൂടെയാണു തനിക്കു ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ടതെന്നും ബിഗ് ബി പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: