സ്വിറ്റ്‌സര്‍ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ ശിരോവസ്ത്രം നിരോധിക്കാന്‍ നീക്കം

 

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന കാന്റണ്‍ ഓഫ് ടിസിനോ പ്രദേശങ്ങളില്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന ശിരോവസ്ത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച നിയമനിര്‍മാണം പാര്‍ലമെന്റ് ഈ ആഴ്ച നടത്തിയേക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുഖം മറയ്ക്കുന്ന വസ്ത്രത്തിനു നിരോധനമേര്‍പ്പെടുത്തുന്ന ആദ്യത്തെ പ്രവിശ്യയാകും കാന്റണ്‍ ഓഫ് ടിസിനോ.

2013ല്‍ നിരോധനത്തിനു പിന്തുണ തേടിക്കൊണ്ടുള്ള ഹിതപരിശോധന നടന്നിരുന്നു. ഇതിന് 65 ശതമാനം പേരുടെ പിന്തുണയും ലഭിച്ചു. പിന്നീട് ഈ വര്‍ഷം ഏപ്രിലിലാണ് ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് അയച്ചത്. ബില്ലിന് കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ അംഗീകാരവും ലഭിച്ചു. നിരോധനത്തിന് നിയമത്തിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ ബില്ലിന് പ്രാദേശിക സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കണം.

2011ല്‍ ഫ്രാന്‍സില്‍ നിഖാബ് ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാന്റണ്‍ ഓഫ് ടിസിനോയിലും നിരോധനത്തിനു നീക്കം നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: