മ്യൂസിയത്തില്‍ നിന്ന് മസ്തിഷ്‌കം മോഷ്ടിച്ച് ഈബേ വഴി വില്‍പ്പന… യുവാവിന് യുഎസില്‍ തടവ്‌

ഇന്ത്യാന:മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്ന് മസ്തിഷ്‌കം മോഷ്ടിച്ച് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേയില്‍ വില്‍പ്പന നടത്തിവന്ന യുവാവിന് തടവുശിക്ഷ. യു.എസിലെ ഇന്ത്യാനപോളിസിലാണ് സംഭവം. ഡേവിഡ് ചാള്‍സ് എന്ന യുവാവാണ് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യാന മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നാണ് ഇയാള്‍ മസ്തിഷ്‌കം മോഷ്ടിച്ചിരുന്നത്. തുടര്‍ന്ന് മോഷ്ടിച്ച മസ്തിഷ്‌കങ്ങള്‍ ഇബേയിലൂടെ വില്‍പ്പന നടത്തും.

മസ്തിഷ്‌കം അടക്കമുള്ള ശരീര ഭാഗങ്ങള്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്ന മ്യൂസിയത്തില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ചാള്‍സില്‍ നിന്ന് ഇബേയിലൂടെ മസ്തിഷ്‌കം വാങ്ങിയ സാന്‍ഡിയാഗോ സ്വദേശിയാണ് ഇയാളെ കുടുക്കിയത്. ചാള്‍സില്‍ നിന്ന് അറുനൂറ് ഡോളറിന് ആറ് മസ്തിഷ്‌കങ്ങള്‍ വാങ്ങിയ ഇയാള്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മോഷണം വ്യക്തമായത്.

മസ്തിഷ്‌കങ്ങള്‍ക്ക് പുറമെ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച മറ്റ് വസ്തുവകകളും പോലീസ് കണ്ടെടുത്തു.

Share this news

Leave a Reply

%d bloggers like this: