കാറ്റും മഴയും വീണ്ടുമെത്തുന്നു, അയര്‍ലന്‍ഡ് തണുപ്പിലേക്ക്

 

ഡബ്ലിന്‍: പടിഞ്ഞാറുനിന്നും ശക്തമായ കാറ്റും മഴയുമെത്തുന്നു. ഈ ആഴ്ചയുടെ അവസാനദിനങ്ങളില്‍ കാലാവസ്ഥ വീണ്ടും മോശമാകുകയാണ്. ഇന്നത്തെ പ്രഭാതവും മോശമല്ല. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയും ചിലയിടത്ത് ശക്തമായ മഴയും അനുഭവപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള തണുത്ത കാലാവസ്ഥ രാജ്യമെങ്ങും വ്യാപിക്കും.

മഴയും ആലിപ്പഴവര്‍ഷത്തിനും വടക്കന്‍മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്.

രാത്രി കാറ്റും തണുപ്പും ശക്തമാകും. താലനില 1 ഡിഗ്രിയ്ക്കും അഞ്ചു ഡിഗ്രിയ്ക്കുമിടയിലാകും. മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ചയും ആകാശം പൊതുവേ മേഘാവൃതമായിരിക്കും. കാറ്റ് ശക്തമാകും. രാവിലെയും ഉച്ചയ്ക്ക് ശേഷവും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഞായറാഴ്ചയും തണുത്ത ദിനമായിരിക്കും. മഴയും കാറ്റും തുടരുന്നതിനാല്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: