വേള്‍ഡ് മലയാളി കൗണ്‍സില്‍ ഐക്യദിനം ഡിസംബര്‍ 1ന് തിരുവനന്തപുരത്ത്

ഡബ്ലിന്‍ : ലോക മലയാളിയുടെ ഏറ്റവും വലിയ സംഘടനയായ വേല്‍ഡ് മലയാളി കൗണ്‍സില്‍ ഡിസംബര്‍ 1ന് ഐക്യദിനമായി ആചരിക്കുന്നു. ഏതാനും രാജ്യങ്ങളില്‍ രണ്ടു വിബാഗമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടന ഇനി ഒന്നായി ഒരുമയോടെ പ്രവര്‍ത്തിക്കും. 1995 ജൂലൈ 3ന് ന്യൂജേഴ്‌സിയില്‍ രൂപംകൊണ്ട സംഘടനയ്ക്ക് ഇന്ന് നാലപതിലേറെ രാജ്യങ്ങളിലായി 55 പ്രൊവിന്‍സുകളുണ്ട്.

ഡിസംബര്‍ 1 ചൊവ്വ വൈകുന്നേരം 5ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐക്യദിനം ഉത്ഘാടനം ചെയ്യും. മന്ത്രിമാര്‍, സാംസ്‌ക്കാരിക നേതാക്കള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും. അയര്‍ലണ്ട് പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് പങ്കെടുക്കും.

Share this news

Leave a Reply

%d bloggers like this: