9 മണിക്കൂറില്‍ അധികം രോഗികളെ ട്രോളിയില്‍ കിടത്തിയാല്‍ ആശുപത്രിക്കു പിഴ; ജീവനക്കാര്‍ക്ക് ജോലിഭാരം കൂടിയേക്കും

ഡബ്ലിന്‍ : രോഗികള്‍ക്കു ആശ്വാസമായും ആശുപത്രികള്‍ക്കു ആശങ്കയുമായും ആരോഗ്യവകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. രോഗികള്‍ക്കു അതിവേഗം ചികിത്സ സഹായം ലഭ്യമാക്കാനും ആശുപത്രികള്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനുമായി ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കു പ്രത്യേക നിര്‍ദ്ദേശം. ഇനി മുതല്‍ 9 മണിക്കൂറിലധികം നേരം രോഗികളെ ട്രോളിയില്‍ കിടത്തരുതെന്നും ഈ സാഹചര്യങ്ങളില്‍ മറ്റു വാര്‍ഡുകളിലേക്ക് ഇവരെ മാറ്റി ചികിത്സ നല്കണമെന്നുമാണ് ആരോഗ്യമന്ത്രി ലിയോ വരേദ്കറും എച്ച് എസ് ഇ ഡയറക്ടര്‍ ടോണി ഒബ്രിയാനും ആശുപത്രി അധികൃതര്‍ക്കു നിര്‍ദ്ദേശം നല്കി. രോഗികള്‍ കൂടുതലുള്ള സമയങ്ങളില്‍ വാര്‍ഡുകളിലെ രോഗികളില്‍ ഭേതമായവരെ ഡിസ്ചാര്‍ജ് ചെയ്യാനും അല്ലെങ്കില്‍ വാര്‍ഡുകളില്‍ കൂടുതല്‍ ബെഡുകള്‍ ക്രമീകരിക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.

ട്രോളി ക്ഷാമം നികത്താനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഈ ക്രമീകരണങ്ങള്‍ പാലിക്കാത്ത ആശുപത്രികള്‍ക്കു നേരെ കര്‍ശനമായ നടപടികളുമുണ്ടാകും. രോഗികളെ നിര്‍ദ്ദിഷ്ഠ സമയത്തിനുള്ളില്‍ ബെഡ്ഡുകളില്‍ എത്തിക്കാത്ത പക്ഷം, ആശുപത്രികള്‍ 10,000 യൂറോ പിഴയായി നല്‌കേണ്ടി വരും. ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന ഫണ്ടില്‍ നിന്നും ഈ തുക ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ആശുപത്രികളിലെ ജീവനക്കാരുടെ ജോലി ഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നും അഡീഷണല്‍ ബെഡ്ഡുകള്‍ ആശുപത്രികളില്‍ എത്തിക്കുന്ന നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നു നഴ്‌സുമാരുടെ സംഘടന അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ധാരാളം ഒഴിവുകള്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ കുത്തൊഴുക്ക് ജീവനക്കാര്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുകയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: