അഭയാര്‍ത്ഥിപ്രശ്‌നം:യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയ്്ക്കാന്‍ തുര്‍ക്കിക്ക് 300 കോടി ഡോളര്‍ സഹായം

അഭയാര്‍ത്ഥിപ്രശ്‌നം:യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയ്്ക്കാന്‍ തുര്‍ക്കിക്ക് 300 കോടി ഡോളര്‍ സഹായം

അങ്കാറ: അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ തുര്‍ക്കിക്കു യൂറോപ്യന്‍ യൂണിയന്‍ 300 കോടി ഡോളര്‍ (ഏകദേശം 20,044 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ചു. 28 യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദവുതൊഗ്‌ലുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

തുര്‍ക്കി അതിര്‍ത്തി അടച്ചതും സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തതോടെ യൂറോപ്പിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് ഇതോടെ വര്‍ധിച്ചിരുന്നു. ഇതിനുള്ള പരിഹാരംകൂടിയാണു യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയ്ക്ക് സഹായം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

അഭയാര്‍ത്ഥിപ്രശ്‌നം സംബന്ധിച്ച നയത്തില്‍ മാറ്റം വരുത്തില്ലെന്ന് തുര്‍ക്കി അറിയിച്ചിട്ടുണ്ട്. 300 കോടി ഡോളര്‍ തുര്‍ക്കിക്ക് അല്ല മറിച്ച്, സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ളതാണെന്നും തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു. തുര്‍ക്കിയുമായി ധാരണയിലെത്തിയാല്‍ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ അനധികൃത ഒഴുക്ക് അവസാനിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ചര്‍ച്ചയ്ക്കു മുമ്പ് പറഞ്ഞിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: