കാഴ്ച്ച ലഭിക്കാന്‍ കാത്തിരിക്കുന്നത് ഒരു വര‍്‍ഷം വരെ…ആശുപത്രികളിലെ കാത്തിരിപ്പ് പട്ടികയുടെ ശോചനീയ അവസ്ഥ വീണ്ടും വ്യക്തമായി

 ഡബ്ലിന്‍:  രാജ്യത്തെ ആരോഗ്യ രംഗത്തിന്‍റെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നു. കാഴ്ച്ച ലഭിക്കുന്നതിനുള്ള ശസ്ത്രക്രിയക്കോ ഒരു കണ്‍സള്‍ടന്‍റിനെയോ കാണുന്നതിനായി കാത്തിരിക്കുന്നത് ഒരു വര്‍ഷം വരെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറായിരത്തോളം പേരാണ് ഇത്തരത്തില്‍ ഒരു വര്‍ഷമായി തങ്ങളുടെ കാഴ്ച്ച തിരിച്ച് കിട്ടുന്നതുമായി ബന്ധപ്പെട്ട് കാലം കഴിച്ച് കൂട്ടുന്നത്. ടിഡി ഡെന്നിസ് നോട്ടന് ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2558 പേര്‍ പന്ത്രണ്ട് മാസത്തിലേറെയായി തിമിര ശസ്ത്രക്രിയക്ക് വേണ്ടി കാത്തിരിക്കുന്നു. ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍റുമാരെ കാണുന്നതിന് വേണ്ടി  നേരത്തെയും കാത്തിരിക്കേണ്ടി വന്നിട്ടുള്ളവരുണ്ട്.

3811 പേരാണ് പന്ത്രണ്ട് മാസത്തിലേറെയായി ഇത് കൂടാതെ കണ്‍സള്‍ട്ടേഷന് വേണ്ടി കാത്തിരിക്കുന്നത്. ഇതാകട്ടെ  ശസ്ത്രക്രിയക്കുള്ള കാത്തിരിപ്പ് പട്ടികയില്‍ ഇടം പിടിക്കുന്നതിന് വേണ്ടിയാണ്.  ഈ വൈകല്‍ ആരോഗ്യ രംഗത്ത് ഇനിയും ജീവനക്കാരെ വേണമെന്നതിന്‍റെ സൂചനയാണ്. ഈ വര്‍ഷം തുടക്കത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്. പതിനെട്ട് മാസം വരെയേ ആശുപത്രികള്‍ കാത്തിരിപ്പ് പട്ടികയില്‍ ഒരാള്‍ക്ക് ചികിത്സ നല്‍കാതെ പെടുത്താവൂ എന്നായിരുന്നു. ഇത് പാലിക്കാത്തവര്‍ക്ക് പിഴയും ചുമത്തുമെന്ന് വ്യക്തമാക്കിയിരുന്നതാണ്.  ഇന്‍ പേഷ്യന്‍റ് , ഡേ കേസുകളില്‍ 96 ശതമാനത്തിലും മികച്ച പ്രകടനം കൈവരിക്കുന്നുണ്ടെന്നതാണ് ആകെ ആശ്വാസം.

തിമിര ശസ്ത്രക്രിയ  ഇന്‍പേഷ്യന്‍റ് കേസായോ, ഡേ കേസായോ കൈകാര്യം ചെയ്യുന്നവയാണ്.  ആശുപത്രികളെ ഒഴിഞ്ഞ് കിടിക്കുന്ന ശേഷി ഉപയോഗിച്ച്  ഈ മേഖലയിലെ പ്രശ്നം തീര്‍ക്കണമെന്ന് നോട്ടന്‍ പറയുന്നു. സെന്‍റ് വിന്‍സെന്‍റ് ആശുപത്രി ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 681 തിമിര ശസ്ത്രക്രിയ ആയിരുന്നു.  ഓപ്താല്‍മോളജി പട്ടികയില്‍ 151 പേര്‍മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആറ് മാസത്തില്‍ കൂടുതലായി കാത്തിരിക്കുന്നവര്‍ ആറ് പേര് മാത്രവുമായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ഈ  ആശുപത്രികളിലേക്ക് രോഗികളെ പുനര്‍ വിതരണം ചെയ്ത് കാത്തിരിപ്പ് പട്ടിക കുറയ്ക്കണമെന്നാണ് നോട്ടന്‍ നിര്‍ദേശിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: