ബാധ്യതയാണെന്ന് തോന്നുകയാണെങ്കില്‍ ആത്മഹത്യയെക്കുറിച്ച് ആലോചിക്കും- സ്റ്റീഫന്‍ ഹോക്കിങ്

ന്യൂയോര്‍ക്ക് : താന്‍ ഒരു ബാധ്യതയാണെന്ന് സ്‌നേഹിക്കുന്നവര്‍ക്ക് തോന്നുകയാണെങ്കില്‍ ആത്മഹത്യയെക്കുറിച്ച് ആലോചിക്കുമെന്ന് പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിങ്. മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന അവസ്ഥയിലാണ് പ്രമുഖ ഊര്‍ജതന്ത്രജ്ഞന്‍.

വളരെയധികം വേദനിക്കുന്നുണ്ടെങ്കില്‍ മാത്രമേ അതിലേക്കുള്ള നടപടി സ്വീകരിക്കുകയുള്ളുവെന്നും 73 കാരനായ ഹോക്കിങ്‌സ് വ്യക്തമാക്കുന്നു. ‘വലിയ വേദന തോന്നിയാല്‍, എനിക്ക് ഇനി ഒരു സംഭാവനയും നല്‍കാനില്ലെന്ന് തോന്നിയാല്‍, ഞാന്‍ എനിക്ക് ചുറ്റുമുള്ളവര്‍ക്ക് ഒരു ബാധ്യത മാത്രമായാല്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കും.’ അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ മരിക്കുന്നതിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നയാളാണ് ഇദ്ദേഹം.

മരിക്കാന്‍ പോകുന്നതിന് മുമ്പ് ഈ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘ചില സമയങ്ങളില്‍ ഞാന്‍ ഒറ്റപ്പെടാറുണ്ട്. കാരണം ജനങ്ങള്‍ എന്നോട് സംസാരിക്കാന്‍ ശങ്കിക്കും, അല്ലെങ്കില്‍ എന്റെ മറുപടി എഴുതാന്‍ അവര്‍ കാത്തിരിക്കില്ല. ആ സമയത്ത് ഞാന്‍ ക്ഷീണിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്യും’ അദ്ദേഹം വ്യക്തമാക്കി. ബിബിസിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹോക്കിങ്

‘എനിക്ക് വീണ്ടും നീന്താന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കും. എന്റെ കുട്ടികളുടെ ചെറുപ്പത്തില്‍ അവരുടെ കൂടെ കളിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായി തോന്നുന്നു.’ അദ്ദേഹം പറയുന്നു. ഈ രോഗം കണ്ടെത്തിയതിന് ശേഷം 5 അഞ്ച് ശതമാനം ആള്‍ക്കാര്‍ മാത്രമാണ് 10 വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Share this news
%d bloggers like this: