കുട്ടികളിലെ പൊണ്ണത്തടി:സ്‌കൂള്‍ മേഖലകള്‍ നോ ഫ്രൈ സോണ്‍ ആക്കും

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സ്‌കൂള്‍ മേഖലകള്‍ നോ ഫ്രൈ സോണുകളാക്കാന്‍ നീക്കം. കുട്ടികളിലെ പൊണ്ണത്തടിയും അമിതവണ്ണവും കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷനും, സോഷ്യല്‍ ജസ്റ്റീസ് അയര്‍ലന്‍ഡ് എന്നിവ സംയുക്തമായാണ് സ്‌കൂളുകള്‍ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മേഖല നോ ഫ്രൈ സോണ്‍ ആക്കുന്നത്.

അയര്‍ലന്‍ഡിലെ 75 ശതമാനം സ്‌കൂളുകള്‍ക്ക് ചുറ്റും കുറഞ്ഞത് ഒരു ഫുഡ് ഔട്ട്‌ലറ്റും 30 ശതമാനം സ്‌കൂളുകള്‍ക്ക് ചുറ്റും അഞ്ച് ഔട്ട്‌ലെറ്റുകളും ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഫാസ്റ്റ് ഫുഡ് സെന്ററിലെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുകയും പൊണ്ണത്തടിയ്ക്ക് കാരണമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പഴങ്ങള്‍, പച്ചക്കറി എന്നിവയ്ക്ക് സബ്‌സിഡി അനുവദിക്കാനും, മധുരപാനീയങ്ങള്‍ക്ക് ടാക്‌സ ഏര്‍പ്പെടുത്താനും കലോറിയും കൊഴുപ്പുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പരസ്യം രാത്രി ഒമ്പതിനു മുമ്പ് സംപ്രേക്ഷണം ചെയ്യുന്നത്് വിലക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യും.
-എജെ-

Share this news
%d bloggers like this: