ബാര്‌കോഴക്കേസില്‍ മന്ത്രി കെ ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‌സ് കോടതിയുടെ ഉത്തരവ്

തൃശൂര്‍: ബാര്‌കോഴക്കേസില്‍ മന്ത്രി കെ ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‌സ് കോടതിയുടെ ഉത്തരവ്. ജനുവരി 23നകം ക്വിക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന്‍ വിജിലന്‌സ് ഡയറക്ടര്ക്ക് കോടതി നിര്‌ദേശം നല്കി. കേസില് മറ്റൊരു അന്വേഷണത്തിന്‌റെ ആവശ്യമില്ലെന്ന സര്ക്കാര് വാദം കോടതി തളളി.

കെ ബാബുവിനെയും ബിജു രമേശിനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കണമെന്ന പരാതിയിലാണ് തൃശൂര്‍ വിജിലന്‌സ് കോടതിയുടെ ഉത്തരവ്. കെ ബാബുവിന് 50 ലക്ഷം കൈമാറിയെന്ന് ബിജു രമേശ് ചാനലുകളില്‍ പറയുന്നതിന്റെ സിഡിയാണ് ഹര്ജിക്കാരനായ ജോര്ജ് വട്ടക്കുളം തെളിവായി ഹാജരാക്കിയത്. മുക്കാല്‍ മണിക്കൂര് വാദം കേട്ട കോടതി ക്വിക് വേരിഫിക്കേഷന് നടത്താന് വിജിലന്‌സ് ഡയറക്ടര്ക്ക് നിര്‌ദേശം നല്കുകയായിരുന്നു.

കേസില്‍ നേരത്തെ അന്വേഷണം നടന്നതാണെന്നും ഇനിയൊരു അന്വേഷണത്തിന്‌റെ പ്രസക്തിയില്ലെന്നും സര്ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.എന്നാല്‍ കോടതി ഉത്തരവോടെയുളള അന്വേഷണം വേണമെന്ന ഹര്ജിക്കാരന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ജനുവരി 23നകം റിപ്പോര്ട്ട് നല്കാനാണ് വിജിലന്‌സ് കോടതി നിര്‌ദേശം.

Share this news

Leave a Reply

%d bloggers like this: