പാരീസ് ഭികരാക്രമണം: മൂന്നാമത്തെ ഭീകരനെയും തിരിച്ചറിഞ്ഞു

 

പാരീസ്: പാരീസിലെ ബറ്റാക്ലാന്‍ ഹാളിനുമുന്നില്‍ നടന്ന ഭീകരാക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച മൂന്നാമത്തെ ഭീകരനെയും തിരിച്ചറിഞ്ഞു. ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സ്ട്രാസ്ബര്‍ഗ് സ്വദേശി മുഹമ്മദ് അഗാദ്(23) ആണ് ഭീകരെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2013ല്‍ ഇയാള്‍ സിറിയ സന്ദര്‍ശിച്ചിരുന്നതായാണ് അധികൃതര്‍ കരുതുന്നത്.

നേരത്തെ, ബറ്റാക്ലാന്‍ സംഗീതഹാളില്‍ ആക്രമണം നടത്തിയ രണ്ടു ഭീകരരെ തിരിച്ചറിഞ്ഞിരുന്നു. പാരീസ് സ്വദേശിയായ ഒമര്‍ ഇസ്മായ്ല്‍ മോസ്‌റ്റെഫയ് (29), വടക്കന്‍ പാരീസിലെ ഡ്രാന്‍സിയിലുള്ള സമി അമീമു(28) എന്നിവരെയായിരുന്നു തിരിച്ചറിഞ്ഞിരുന്നത്. ഇതില്‍ അമീമു 2013ല്‍ സിറിയയില്‍ ഐഎസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി തെളിവ് ലഭിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: