സര്‍ക്കരിന്റെ വിദ്യാഭ്യാസ വായ്പയ്‌ക്കെതിരേ വിമര്‍ശനം; വിദ്യാര്‍ഥികളെ കടക്കെണിയിലാക്കുമെന്ന് ആക്ഷേപം

ഡബ്ലിന്‍: കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതി ഫീസ് പിരിക്കല്‍ പിന്‍വാതിലിലൂടെയാക്കാനെന്ന് വിമര്‍ശനം. നിശ്ചിത വരുമാനം നേടാന്‍ തുടങ്ങുന്നതു മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കണമെന്ന് സര്‍ക്കാരിന്റെ കരട് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. കോളേജ് വിദ്യാഭ്യാസം ആരംഭിക്കുന്നതു മുതല്‍ ട്യൂഷന്‍ ഫീസ് സൗജന്യമായിരിക്കും. ആഴ്ചയില്‍ 25 യൂറോ വീതം പിന്നീട് തിരിച്ചടയ്ക്കണം. തേഡ് ലെവല്‍ ഫണ്ടിംഗ് ഉയര്‍ത്തുന്നതിന് അനുയോജ്യമായ വഴിയല്ല വിദ്യാഭ്യാസ വായ്പകളെന്ന് യുഎസ്‌ഐ പ്രസിഡന്റ് കെവിന്‍ ഡൊണോഗ് പറയുന്നു.

യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന ഫീസ് ഈടാക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് അയര്‍ലന്‍ഡ്. ഭവ വായ്പയ്ക്കു സമാനമായി ആവശ്യമുള്ള സമയത്ത് സൗജന്യമായി ലഭിക്കുന്നതിനാല്‍ ആളുകള്‍ കൂടുതലായി വായ്പാ സൗകര്യം ഉപയോഗപ്പെടുത്തും. ആഴ്ചയില്‍ 25 യൂറോയാണ് തിരിച്ചടയ്‌ക്കേണ്ടത്. അതായത് വര്‍ഷം 1300 യൂറോയും 15 വര്‍ഷത്തില്‍ 19500 യൂറോയും എന്നത് വലിയൊരു തുകയാണ്. പലിശ നിരക്കിലെ മാറ്റങ്ങള്‍ തിരിച്ചടവിലുമുണ്ടാകുമെന്നതിന് ഗ്യാരന്റിയുമില്ല. കൃത്യമായി ഗ്രാന്റ് അനുവദിക്കുന്നതിനു പകരമാകില്ല വിദ്യാര്‍ഥികള്‍ക്ക് കടത്തിന്റെ ഭാരം കെട്ടിവയ്ക്കുന്നതെന്ന് സിന്‍ ഫെയ്ന്‍ വിദ്യാഭ്യാസ വക്താവ് ജൊനാഥന്‍ ഒ ബ്രെയ്ന്‍ അഭിപ്രായപ്പെടുന്നു.

പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഗ്രാന്റ് സംവിധാനം പാടെ നിര്‍ത്തലാക്കുന്ന വായ്പാ സംവിധാനമാണ് പുതിയ പദ്ധതി മുന്‍പോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് വിദ്യാഭ്യാസത്തിന് ധനസഹായം പൂര്‍ണ്ണമായി അനുവദിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി റുവാരി ക്വിനിന്റെ മുന്‍ ഉപദേശകന്‍ ജോണ്‍ വാല്‍ഷ് പറയുന്നു. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതു പ്രായോഗികമല്ലെന്നാണ് അദ്ദേഹത്തിന്‍രെ വാദം. പുതിയ പദ്ധതി വഴി ഒരു ബില്ല്യണ്‍ യൂറോ അധികമായി തേഡ് ലെവല്‍ ഫണ്ടിംഗിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പയ്ക്കുള്ള പലിശ നിരക്ക് വാണിജ്യ വായ്പകളേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കുമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: