സ്‌പെയിന്റെ മിരിയ ലാലാഗുണ റോയോ ലോകസുന്ദരി

 

സാന്‍യ: മിസ് സ്‌പെയിന്‍ മിരിയ ലാലാഗുണ റോയോ ഈ വര്‍ഷത്തെ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കി. 114 സുന്ദരികളെ പരാജയപ്പെടുത്തിയാണ് 23 കാരിയായ മിരിയയുടെ ഈ നേട്ടം. ചരിത്രത്തിലാദ്യമായാണു സ്‌പെയിനെത്തേടി ലോകസുന്ദരിപ്പട്ടം എത്തുന്നത്.

മിസ് റഷ്യ സോഫിയയെ ആദ്യ റണ്ണറപ്പായി തെരഞ്ഞെടുത്തു. ഇന്തോനേഷ്യയില്‍ നിന്നുള്ള മരിയ ഹാര്‍ഫാന്റിയാണ് രണ്ടാം റണ്ണര്‍അപ്പ്. ജമൈക്ക, ലെബനന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരാണ് അവസാന ആറില്‍ ഇടം പിടിച്ചത്.

ബാര്‍ലോണ സ്വദേശിനിയായ മിരിയ ഫാര്‍മസി ബിരുദധാരിയാണ്. ഇപ്പോള്‍ ന്യൂട്രീഷനില്‍ ബിരുദാന്തരബിരുദം പഠിക്കാന്‍ തയാറെടുക്കുകയാണ് മിരിയ.

Share this news

Leave a Reply

%d bloggers like this: