വനിതാ കമ്മീഷനെ വിമര്‍ശിച്ചും മോദി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു ജ്യോതിയുടെ മാതാപിതാക്കള്‍

ന്യൂഡല്‍ഹി : വനിതാ കമ്മീഷന്‍ തങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ നാടകം കളിക്കുകയാണെന്നും ജ്യോതിയെ പീഡിപ്പിച്ചുകൊന്ന കുട്ടികുറ്റവാളിയുടെ മോചനം തടയണമെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍. തങ്ങള്‍ക്കു നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും വനിതാ കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്തു. കുറ്റവാളി പുറത്തിറങ്ങും എന്നറിഞ്ഞിട്ടും ഇന്നലെ വൈകിട്ടോടെയാണ് വനിതാ കമ്മീഷന്‍ സ്റ്റേയ്ക്കു വേണ്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ ഈ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ പ്രതിക്കു പുറത്തുവരാനുളള അവസരം തടയാന്‍ സാധിക്കുമായിരുന്നു.

തങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും അവര്‍ക്ക് തങ്ങളൊരു ശല്യമായെന്നും കമ്മീഷന്‍ തങ്ങളുടെ അധികാരമുപയോഗിച്ച് എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ തടയാത്തതെന്നും ചോദിച്ച നിര്‍ഭയയുടെ അമ്മ സാധാരണക്കാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നിരന്തരം നേരിടേണ്ടതായി വരുന്നുവെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ഒപ്പം ഡല്‍ഹി സര്‍ക്കാരും ചേര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള നീതി നിഷേധത്തിന് കൂട്ടു നില്ക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ജ്യോതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ഡി

Share this news

Leave a Reply

%d bloggers like this: