തെരഞ്ഞെടുപ്പിന് ചൂടുപിടിപ്പിച്ച് നികുതി വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനവുമായി കെന്നി

ഡബ്ലിന്‍ : അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ അധികാരത്തില്‍ തുടരുകയെന്ന് പദ്ധതിയിട്ടാണ് പ്രധാനമന്ത്രി എന്‍ട കെനിയും ഫിനഗേല്‍ പാര്‍ട്ടിയും കച്ചമുറുക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കു മേലുള്ള നികുതി ഭാരം കുറയ്ക്കുമെന്നാണ് പാര്‍ട്ടിയുടേയും നേതാവിന്റേയും വെളിപ്പെടുത്തല്‍. നികുതിയിനത്തില്‍ മറ്റു രാജ്യങ്ങളേക്കാളും കൂടുതല്‍ പണം മുടക്കുന്നത് അയര്‍ലണ്ടുകാരാണ്. നികുതി ഭാരത്തില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ കാത്തിരിക്കുന്ന ജനങ്ങള്‍ക്കു വലിയ പ്രതീക്ഷ നല്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണിത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ അമേരിക്കന്‍, യുകെ നികുതി ഘടനകളില്‍ നിര്‍കര്‍ഷിച്ചിരിക്കുന്നതിനേക്കാളും ആയിരക്കണക്കിനു യൂറോയാണ് അയര്‍ലണ്ടില്‍ നികുതിയിനത്തില്‍ ജനങ്ങള്‍ മുടക്കികൊണ്ടിരിക്കുന്നത്. അമേരിക്കയുമായി തട്ടിച്ചുനോക്കുമ്പോള്‍ 10,000 യൂറോയും യുകെയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6000 യൂറോയും അധികമായാണ് ഓരോ അയര്‍ലണ്ടുകാരനും ടാക്‌സ് ഇനത്തില്‍ അടയ്ക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് തന്റെ ശ്രമമെന്നാണ് കെനി അഭിപ്രായപ്പെടുന്നത്.

യുകെ നികുതിയിനത്തില്‍ ശരാശരി എന്‍ട്രി പൊയിന്റ് 45 ശതമാനമായിരിക്കെ അയര്‍ലണ്ടില്‍ ഇത് 49.5 ശതമാനമാണ്. അമേരിക്കയില്‍ നിലനില്ക്കുന്ന നികുതി ഘടന അയര്‍ലണ്ടില്‍ കൂടി പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സമ്പാദ്യത്തിലേക്ക് 500 യൂറോ കൂടി ചേര്‍ത്തു വെയ്ക്കാന്‍ സാധിക്കും. ഈ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ഒരുവര്‍ഷം 5000 യുറോയുടെ ലാഭം നേടാന്‍ സാധിക്കും. അഭിപ്രായ സര്‍വ്വേകളില്‍ ഭരണപക്ഷത്തിന്റെ മേല്‍ക്കൈ തുടരുന്ന സാഹചര്യത്തിലാണ് ഫിനഗേല്‍ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എതിരാളികളെ വളരെ പിന്നിലാക്കി വമ്പന്‍ ജയം നേടുകയാണ് പാര്‍ട്ടിയും നേതാക്കളും ലക്ഷ്യം വെയ്ക്കുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: