എട്ടു ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുഎസില്‍ നിന്ന് തിരിച്ചയച്ചു

ഹൈദരബാദ്: തെലങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും യുഎസിലെത്തിയ 18 തെലുങ്കു വിദ്യാര്‍ഥികളെക്കൂടി അമേരിക്ക തിരിച്ചയച്ചു. യുഎസിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്ന് പഠിക്കുന്നതിനായി പോയ വിദ്യാര്‍ഥികളെയാണ് തിരിച്ചയത്. വ്യത്യസ്ത വിമാനങ്ങളിലാണ് 18 പേരും ഹൈദരബാദിലെത്തിയത്. യുഎസിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇവരുടെ യാത്രാരേഖകള്‍ അടക്കമുളളവ പരിശോധിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

തങ്ങളെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ പിടിച്ചു വച്ചുവെന്നും വെള്ളം പോലും തങ്ങള്‍ക്ക് ന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അഞ്ച് വര്‍ഷത്തേക്ക് യുഎസിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് തിരിച്ചയച്ചതെന്നും എന്നാല്‍ അതിന്റെ കാരണമെന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ 90 വിദ്യാര്‍ഥികളെയാണ് ഇത്തരത്തില്‍ യുഎസില്‍ നിന്നു തിരിച്ചയച്ചത്. ഇതില്‍ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരും, പ്രവേശനത്തിനായി കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു

Share this news

Leave a Reply

%d bloggers like this: