പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ചവരില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവായ സുബേദാര്‍ ഫത്തേ സിങ്ങും. 1995ലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയിരുന്നയാളാണ് ഫത്തേ സിങ്ങ്.
2009ല്‍ ദോഗ്ര റജിമെന്റില്‍നിന്നും സുബേദാര്‍ മേജറായി വിരമിച്ചയാളാണ് ഫത്തേ സിങ്ങ്. വിരമിച്ചതിനുശേഷം പ്രതിരോധ സുരക്ഷാസേനയ്‌ക്കൊപ്പം സുബേദാറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹത്തെ പത്താന്‍കോട്ട് നിയമിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: