തിരച്ചിലിനിടെ പത്താന്‍കോട്ടില്‍ വീണ്ടും സ്‌ഫോടനം

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ തിരച്ചിലിനിടെ വീണ്ടും സ്‌ഫോടനം. നാല് സൈനികര്‍ക്ക് പരിക്കേറ്റു.ഭീകരാക്രമണം നടന്നിടത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായത്.
ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു.ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയ്ക്കു പങ്കുണ്ടാകാനുള്ള സാധ്യത
തള്ളിക്കളയാനാകില്ലെന്ന് അതേക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങ് നേരത്തേ അറിയിച്ചിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കുചേരുമെന്ന് യു എസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: