സൗദി എംബസിക്ക് തീയിട്ട സംഭവം: 40 പേര്‍ അറസ്റ്റില്‍

 

ടെഹ്‌റാന്‍: ഷിയാ പുരോഹിതന്റെ വധശിക്ഷ സൗദിഅറേബ്യ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ടെഹ്‌റാനിലെ സൗദി എംബസിയിലേക്ക് അതിക്രമിച്ചു കയറി അഗ്നിക്കിരയാക്കിയ സംഭവത്തില്‍ 40 പേരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഷിയാ പുരോഹിതനായ നിമ്ര്‍ അല്‍ നിമ്ര്‍ എന്ന പുരോഹിതനെ വധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ എംബസിയിലേക്ക് അതിക്രമിച്ചു കയറിയത്. കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയെന്ന പേരിലാണു ഷിയാ പുരോഹിത പ്രമുഖനടക്കമുള്ളവരുടെ വധശിക്ഷ സൗദിഅറേബ്യ ഞായറാഴ്ച നടപ്പാക്കിയത്. പുരോഹിതനൊപ്പം നാലു പേരെയും 43 അല്‍ക്വയ്ദ പ്രവര്‍ത്തകരെയുമാണ് വധിച്ചത്. ഇറാന്‍ ഭരണകൂടവും വിവിധ രാജ്യങ്ങളിലെ ഷിയാ പ്രസ്ഥാനങ്ങളും സൗദി അറേബ്യക്കു കനത്ത തിരിച്ചടി നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: