മുംബൈയില്‍ നിന്നൂം ഇസ്താംബൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ ടര്‍ക്കിഷ് എയര്‍ലൈന്‍സ് തിരിച്ചുവിളിച്ചു

മുംബൈ: മുംബൈയില്‍ നിന്നൂം ഇസ്താംബൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ ടര്‍ക്കിഷ് എയര്‍ലൈന്‍സ് തിരിച്ചുവിളിച്ചു.

വിമാനത്തില്‍ അജ്ഞാത ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പറന്നുയരുന്നതിനായി വിമാനം റണ്‍വേയില്‍ കടന്ന ശേഷമാണ് തിരിച്ചുവിളിച്ചത്. 250 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കി സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് വിമാനത്തില്‍ തിരിച്ചുകയറ്റിയത്. 11.30ന് വിമാനം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു യാത്രക്കാരന്റെ സീറ്റിനടിയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. കോക്പിറ്റ് ക്രൂ ഇക്കാര്യം മുംബൈ എയര്‍ കണ്‍ട്രോള്‍ ട്രാഫിക്കില്‍ അറിയിക്കുകയും വിമാനം തിരിച്ച് പാര്‍ക്കിംഗ് മേഖലയിലെ ഒഴിഞ്ഞയിടത്തേക്ക് മാറ്റുകയുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: