ഡബ്ലിനില്‍ ഇന്ധനവില താഴുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ പല പെട്രോള്‍പമ്പുകളും ഇന്ധനവിലകുറച്ച് മത്സരരംഗത്തെത്തിയതോടെ ഡീസല്‍ വില ലിറ്ററിന് 99സെന്റാക്കി മൗണ്ട് ബ്രൗണ്‍ ഇമോ ഫില്ലിങ്ങ് സ്റ്റേഷന്‍ വിലകുറവില്‍ ഒന്നാം സ്ഥാനത്തെത്തി.ആപ്പിള്‍ ഗ്രീനിലും ഇന്നലെ മുതല്‍ പെട്രോളിനും ഡീസലിനും വിലകുറച്ചിരുന്നു.
ഈ മാസം തുടക്കംമുതലേ പല പെട്രാള്‍ പമ്പുകളിലും ഇന്ധനവില കുറച്ചിരുന്നു.രാജ്യത്തോമ്പാടുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഡീസല്‍വില 1.26യൂറോയും പെട്രോള്‍വില 1.15യൂറോയുമാണ്. ഇന്ധനവിലയില്‍ ഇനിയും കുറവുണ്ടാകുമെന്നും പെട്രോള്‍പമ്പ് ഉടമകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: