കോര്ക്ക് -ലിമെറിക് പാത സാമ്പത്തികമായി നേട്ടമായിരിക്കുെമെന്ന് സൂചന നല്‍കി വിദഗ്ദ്ധന്‍

ഡബ്ലിന്‍: കോര്‍‍ക്ക് -ലിമെറിക് മോട്ടോര്‍വെ ലാഭകരമായിരിക്കുമെന്ന സൂചന നല്‍കി ട്രാന്‍സ്പോര്‍ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അയര്‍ലന്‍ഡ് സീനിയര്‍ എ‍ഞ്ചിനിയര്‍ റിച്ചാര്‍ഡ് ബോവെന്‍.  ഗതാഗതമന്ത്രി  പാസ്കല്‍ ഡോണീഹോ പ്രോജക്ട് വളരെയേറെ ചെലവേറിയതാണെന്ന വാദം ഉന്നയിക്കുമ്പോഴാണ്. 2010 ലെ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന വാദവുമായി റിച്ചാര്‍ഡ് ബോവെന്‍ രംഗത്തുള്ളത്.  ചെലവും അത് മൂലമുള്ള നേട്ടം കണക്കാക്കിയാല്‍ ഇപ്പോഴും പദ്ധതി സാമ്പത്തികമായി നേട്ടം നല്‍കാന്‍ കഴിയുന്നതായിരിക്കും.

ഡോണീയോക്കും മുന്‍ഗതാഗതമന്ത്രി ലിയോ വരേദ്ക്കറിനും മുന്നില്‍ ഈ പഠനഫലങ്ങള്‍ ലഭ്യമാകുമെങ്കിലും പദ്ധതി നടപ്പാക്കാതെ മാറ്റിവെച്ച് കൊണ്ടിരിക്കുകയാണ്.  സര്‍ക്കാര്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനില്‍ പെടുത്തി  പദ്ധതി പാസാക്കിയപ്പോള്‍ പ്രതീക്ഷ ഉടലെടുത്തിരുന്നതാണ്.

എന്നാല്‍ ചെറിയ പ്രോജക്ടുകളിലാണ് താത്പര്യമെന്ന് ഗതാഗതമന്ത്രി പാസ്കല്‍ ഡോണീഹോ നേരത്തെ വ്യക്തമാക്കിയതോടെ വീണ്ടും പദ്ധതിയുടെ ഭാവി തുലാസിലായി.2017ല്‍ കാപിറ്റല്‍ പ്ലാനില്‍ പദ്ധതിക്ക്  എം20 പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ വീണ്ടും പദ്ധതിക്ക് 15 വര്‍ഷം കാത്തിര്ക്കേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: