പെട്രോളടിക്കുന്നവര്‍ അറിഞ്ഞിരിക്കൂ, ഇന്ധന വില കൂടുതല്‍ ഡോണീഗല്ലില്‍ കുറവ് മയോയിലും റോസ്കോമണിലും..

ഡബ്ലിന്‍: ഡൊണീഗല്‍രാജ്യത്തെ പെട്രോള്‍ ചെലവേറിയ സ്ഥലമെന്ന് റിപ്പോര്‍ട്ടുകല്‍.  വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ലിറ്റിന് 128.1 സെന്‍റ് വരെയായിട്ടാണ് പെട്രോള്‍ നല്‍കുന്നത്.  ദേശീയ ശരാശരി വിലയേക്കാള്‍ 1.6 സെന്‍റ് അധികമാണിത്.  ഡീസല്‍ കാറുകള്‍ക്ക് ഇന്ധനം നിറയ്ക്ക്ണമെങ്കില്‍ ഏറ്റവും ചെലവുള്ളത്  വിക് ലോ ആണ്.  ലിറ്റിന് 116.3 സെന്‍റാണ് ഈടാക്കപ്പെടുന്നത്. ശരാശരി ദേശീയ വിലയേക്കാള്‍ 3.5സെന്‍റ് അധികം.  എഎയില്‍ നിന്നുള്ളതാണ് ഈ കണക്കുകള്‍.  ദേശീയ ശരാശരി ഇന്ധന ചെലവ് ഇപ്പോള്‍ പെട്രോളിന് 126.5 സെന്‍റും ഡീസലിന് 112.8 സെന്റുമാണ്.   അതിര്‍ത്തി മേഖലയില്‍ ഇന്ധന വില്‍പ്പനയ്ക്ക് പൊതുവേ വിലകൂടുതല്‍ കാണപ്പെടുന്നുണ്ട്.

യുകെയില്‍ നിന്ന്  യാത്രക്കാര്‍ കുറഞ്ഞ ചെലവില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിലകൂടുതല്‍ ഈടാക്കി വരുന്നത്.  മയോയിലാണ് 122.7 സന്‍റിന് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുക.  റോസ്കോമണിലും ഡിസല്‍ വില ദേശീയ ശരാശരിയ്ക്കും താഴെയാണ്. മയോയില്‍ദേശീയ ശരാശരി വിലയേക്കാള്‍ 3.8 ശതമാനം കുറവുണ്ട് പെട്രോള്‍ വില. ഡീസല്‍ വില ഇരു സ്ഥലങ്ങളിലും ദേശീയ വിലയേക്കാള്‍ ആറ് ശതമാനം വരെ കുറഞ്ഞു ലിറ്ററിന് 106.5 സെന്റാണ്.

ദേശീയ ശരാശരിക്ക് അടുത്തുള്ള വിലയാണ് ഡബ്ലിന്‍ പ്രകടിപ്പിക്കുന്നത്.  ഇന്ധന നികുതിയാണ് പ്രധാനമായു ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നത്. 2008ല്‍ ചെലവ്ചുരുക്കല്‍ ബഡ്ജറ്റിന്‍റെ ഭാഗമായി വന്ന നടപടിയായിരുന്നു ഇത്.

Share this news

Leave a Reply

%d bloggers like this: